KeralaNews

മനോരമ വാർത്ത ‘തുണച്ചു’ജനകീയ ഹോട്ടലുകളിൽ വൻ തിരക്ക്,മൂന്നുദിവസത്തിനിടെ 5,684 ഊണുകൾ അധികം വിറ്റു

കൊച്ചി:പൊതിച്ചോറിലെ കറികളെക്കുറിച്ചുള്ള വിവാദം ജനകീയ ഹോട്ടലുകൾക്കു തുണയായി. മൂന്നുദിവസത്തിനിടെ 5,684 ഊണുകളാണ് അധികം വിറ്റത്. ജനകീയ ഹോട്ടലുകളിലെ പൊതിച്ചോറിൽ ആവശ്യത്തിനു കറികളില്ലെന്ന് മനോരമ ന്യൂസ് ചാനലിൽ വന്ന വാർത്തയാണു വിവാദത്തിനു തിരികൊളുത്തിയത്. ഇതോടെ കഴിക്കുന്നവരുടെ എണ്ണം കൂടുകയായിരുന്നു.

ചൊവ്വാഴ്ച 1,74,348 പേർക്കാണു ഭക്ഷണം വിളമ്പിയത്. ബുധനാഴ്ച ഇത് 1,79,681-ഉം വ്യാഴാഴ്ച 1,80,032-ഉം ആയി ഉയർന്നു. ആലപ്പുഴയിലാണ് ഏറ്റവുംകൂടുതൽ പേർ ഭക്ഷണം വാങ്ങിയത്. 2,500 പേർ ഈ ദിവസങ്ങളിൽ അധികമായി ഭക്ഷണം വാങ്ങി. രണ്ടായിരത്തോളം അധികം ഊണുകൾ നൽകി എറണാകുളവും 700-ഓളം ഊണുകൾ കൂടുതൽ വിളമ്പി പാലക്കാടും പിന്നിലുണ്ട്.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പേർക്കു പ്രതിദിനം ഭക്ഷണം നൽകിവരുന്നത്. 27,774 ഊണുകൾ വ്യാഴാഴ്ച മാത്രം വിറ്റു. തിരുവനന്തപുരം (22,490), മലപ്പുറം (18,891) ജില്ലകൾ രണ്ടുംമൂന്നും സ്ഥാനത്തുണ്ട്.

വിശപ്പുരഹിത കേരളം എന്ന ലക്ഷ്യമിട്ടാണു ജനകീയ ഹോട്ടലുകൾ തുടങ്ങിയത്.20 രൂപയ്ക്കു തനി നാടൻ ഊണു നൽകുന്ന പദ്ധതി കുടുംബശ്രീയാണു നടത്തിവരുന്നത്. ഊണ് ഒന്നിന് 10 രൂപ നിരക്കിൽ സർക്കാർ സബ്സിഡിയുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നത്.

വരുംദിവസങ്ങളിലും കൂടുതൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണു കുടുംബശ്രീ വനിതകൾ. സംസ്ഥാനത്ത് 1,095 ജനകീയ ഹോട്ടലുകളാണുള്ളത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡോ. തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ച് ആരംഭിച്ചതാണിവ. ആയിരമാണ് ഉദ്ദേശിച്ചതെങ്കിലും മികച്ച പ്രതികരണം ഉണ്ടായതോടെ ഇതിലും കവിയുകയായിരുന്നു

ഇന്നലെ തുടങ്ങിയ കൊച്ചി നഗരസഭയുടെ  പത്ത് രൂപ ഊണിനായി  വന്‍ തിരക്ക്. സമൃദ്ധി അറ്റ് കൊച്ചി (samrudhi@kochi) പദ്ധതിയുടെ ആദ്യ ദിവസമായ ഇന്നലെ 1500 ലധികം പേരാണ് ഊണ് കഴിക്കാനെത്തിയത്. രാവിലെ പതിനൊന്നര മുതല്‍ ഉച്ചയൂണ് കൊടുത്ത് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ആളുകള്‍ ജനകീയ ഹോട്ടലിന്റെ വലിയ മുറ്റം കഴിഞ്ഞ റോഡിലേക്കും തിരക്കായപ്പോള്‍ 11ന് തന്നെ ചോറുവിതരണം തുടങ്ങി. ആദ്യ ദിവസം തന്നെ ചോറും സാമ്പാറും കൂട്ടുകറിയും രസവുമടക്കമുള്ള ചോറ് ആസ്വദിച്ച് കഴിച്ചാണ് വന്നവര്‍ മടങ്ങിയത്. 1500 പേര്‍ക്ക് ഉണ്ടാക്കിയ ഭക്ഷണം തീരാന്‍ അധികം സമയം വേണ്ടി വന്നില്ല. പിന്നെയുമെത്തിയവര്‍ക്കായി വീണ്ടും ഭക്ഷണം ഉണ്ടാക്കേണ്ടി വന്നെന്ന് കുടുംബശ്രീയിലെ സ്ത്രീകള്‍ പറഞ്ഞു.

കഴിച്ചവര്‍ക്കൊക്കെ നല്ല അഭിപ്രായം മാത്രം. 10 രൂപയ്ക്ക് കിട്ടുമെന്നത് മാത്രമല്ല സൂപ്പര്‍ ടേസ്റ്റാണെന്നും കഴിച്ചവര്‍ പറയുന്നു. നോര്‍ത്ത് പരമാര റോഡിലാണ് കൊച്ചി നഗരസഭയുടെ സ്വപ്ന പദ്ധതിയായ സമൃദ്ധി അറ്റ് കൊച്ചി തുടങ്ങിയിരിക്കുന്നത്. ആദ്യ ആഴ്ചയില്‍ ഊണ് മാത്രമാണ് നല്‍കുന്നത്. അടുത്തയാഴ്ച മുതല്‍ കുറഞ്ഞ നിരക്കിലെ സ്‌പെഷ്യലുകളെ കുറിച്ചാലോചിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker