ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ആടുജീവിതം എന്ന ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തുന്ന മേക്കോവര്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായിരുന്നു. മകനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന മല്ലിക സുകുമാരന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മല്ലികയെ കുറിച്ചുള്ള നിഷ കൊട്ടാരത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സമീര്‍ എന്ന ചിത്രത്തിനായി ശരീരഭാരം നന്നെ കുറച്ച തന്റെ മകന്‍ ആനന്ദ് റോഷനെ കുറിച്ചാണ് നിഷ പറയുന്നത്.
‘ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ചേച്ചിയെ പോലെ ഒരു സിനിമാ പാരമ്പര്യമുള്ള കുടുംബമല്ല എന്റേത്.അതുകൊണ്ടുതന്നെ ‘സമീര്‍’ എന്ന സിനിമക്കു വേണ്ടി എന്റെ മകന്‍(Anand roshan)നടത്തിയ തയ്യാറെടുപ്പുകാലത്തെ കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. ഇരുപത്തഞ്ചു കിലോ ഭാരം കുറക്കുന്ന അവസ്ഥ നേരിട്ടു കാണേണ്ടി വന്ന ഒരമ്മയുടെ വേദന….’ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
ആടുജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോർത്ത് ദൈവത്തെ വിളിച്ച ഒരമ്മയുടെ വേദന മറ്റൊരമ്മക്ക് മനസ്സിലാകും മല്ലിക ചേച്ചി. ചേച്ചി പറഞ്ഞ പോലെ രാജിന് ദൈവം തുണയുണ്ട്. കൂടാതെ സിനിമയെ സ്നേഹിക്കുന്ന ലോകത്തെ മലയാളികൾ മുഴവൻ ചേച്ചിയുടെ മകനു വേണ്ടി പ്രാർത്ഥിക്കാനുണ്ട്.കൂടെ ഞങ്ങളും . ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ചേച്ചിയെ പോലെ ഒരു സിനിമാ പാരമ്പര്യമുള്ള കുടുംബമല്ല എൻ്റേത്.അതുകൊണ്ടുതന്നെ ‘സമീർ’ എന്ന സിനിമക്കു വേണ്ടി എൻ്റെ മകൻ(Anand roshan)നടത്തിയ തയ്യാറെടുപ്പുകാലത്തെ കഷ്ടപ്പാടുകൾ കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. ഇരുപത്തഞ്ചു കിലോ ഭാരം കുറക്കുന്ന അവസ്ഥ നേരിട്ടു കാണേണ്ടി വന്ന ഒരമ്മയുടെ വേദന….വളരെ ചെറിയ അളവിൽ മാത്രം ഭക്ഷണം. ആദ്യം പറഞ്ഞത് ആറു മാസം എന്നായിരുന്നു. ദുബായ് ലെഷൂട്ടിങ്ങ് പെർമിഷൻ രണ്ടു മാസം കൂടി നീണ്ടു പോയപ്പോൾ തടി കുറവ് നിലനിർത്താനുള്ള കഷ്ടപ്പാട്. അവസാന രണ്ടാഴ്ചക്കാലം പലപ്പോഴും തല കറങ്ങി കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്, നെഞ്ചു പൊട്ടിക്കരഞ്ഞിട്ടുണ്ട്.അവൻ്റെ പ്രായമായ അച്ഛച്ചൻ്റെ വിഷമം വേറെ. സിനിമാ ഭ്രാന്തരായ അച്ഛനും അവൻ്റെ അനിയനുമുണ്ടൊ വല്ലകൂസലും. ഒറ്റക്കായിരുന്നു ചേച്ചി അനുഭവിച്ചതു മുഴുവൻ. ഷൂട്ടിങ്ങ് മുഴുവൻ തീർന്ന് ശരീരം വീണ്ടെടുത്തപ്പോൾ മാത്രമാണ് ശ്വാസം നേരെ വീണത്.ശരിയാവും ചേച്ചി. ഒക്കെ നന്നായി വരും.
ആടുജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോർത്ത് ദൈവത്തെ വിളിച്ച ഒരമ്മയുടെ വേദന മറ്റൊരമ്മക്ക് മനസ്സിലാകും…
Posted by Nisha Kottarathil on Tuesday, March 3, 2020