ഫോബ്‌സിന്റെ ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയില്‍ നിര്‍മല സീതാരമനും; പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് നാലു പേര്‍
ന്യുയോര്‍ക്ക്: ഫോബ്സ് മാസിക പുറത്ത് വിട്ട ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയില്‍ ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും. ഫോബ്‌സ് മാസിക തയാറാക്കിയ 100 കരുത്തരായ വനിതകളുടെ പട്ടികയിലാണ് നിര്‍മല സീതാരാമന്‍ ഇടംപിടിച്ചത്. ആദ്യമായി പട്ടികയില്‍ ഉള്‍പ്പെടുന്ന നിര്‍മലയ്ക്ക് 34-ാം സ്ഥാനമാണ്. എച്ച്‌സിഎല്‍ കോര്‍പറേഷന്‍ സിഇഒ റോഷ്‌നി നദാര്‍ മല്‍ഹോത്രയും ബൈകോണ്‍ സ്ഥാപക കിരണ്‍ മജുംദാറും പട്ടികയിലുണ്ട്.
2019-ലെ പട്ടികയില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാണ് ഒന്നാമത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിനെ ലഗാര്‍ഡെ രണ്ടാമതെത്തി. യുഎസ് പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സ് പെലോസിയാണു തൊട്ടുപിന്നില്‍. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പട്ടികയിലുണ്ട്. ഏഴു തലമുറകളെ സ്വാധീനിക്കപ്പെട്ട വനിതകള്‍ ഉള്‍പ്പെട്ട പട്ടികയില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായി ശ്രദ്ധ നേടിയ 16 കാരി ഗ്രേറ്റാ തുണ്‍ബെര്‍ഗാണ് ഏറ്റവും പ്രായം കുറഞ്ഞയാള്‍.
ബിസിനസ്, സാങ്കേതിക വിദ്യ, സാമ്പത്തീക രംഗം, മാധ്യമങ്ങളും വിനോദമേഖലയും, രാഷ്ട്രീയവും നയങ്ങളും, മനുഷ്യ സ്നേഹം എന്നിങ്ങനെ ആറു വിഭാഗങ്ങളില്‍ നിന്നുമായിരുന്നു കരുത്തുറ്റ വനിതയെ കണ്ടെത്തിയത്. പട്ടികയില്‍ പുതിയതായി എത്തിയ 23 പേരില്‍ ഏറ്റവും ശ്രദ്ധേയ ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ്.