HealthKeralaNews

നിപ കേരളത്തോട് തോറ്റുമടങ്ങുന്നു,എട്ടാമത്തെയാളുടെ ഫലവും നെഗറ്റീവ്‌

കൊച്ചി: നിപ ബാധിതനായി കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനേത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന എട്ടമാത്തെയാള്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ രണ്ടാം വരവില്‍ സംസ്ഥാനത്ത് നിപ ആശങ്ക പൂര്‍ണമായി ഒഴിയുകയാണ്.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്‌ക്കെത്തിച്ച ഏഴാമത്തെ സാമ്പിളും നെഗറ്റീവാണ്.ആദ്യ സ്ഥിരീകരണത്തിന് ശേഷം പൂനെയിലേക്കയച്ച മുഴുവന്‍ സാമ്പിളുകളും നെഗറ്റീവായി.ചുരുക്കത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിലേക്കല്ലാതെ മറ്റാളുകളിലേക്ക് വൈറസ് ബാധ പകര്‍ന്നിട്ടില്ല.

കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില ഏറെ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.രോഗിയ്ക്ക് ഭക്ഷണം നല്‍കിത്തുടങ്ങി. ഇന്റര്‍കോമിലൂടെ ബന്ധുക്കളുമായും സംസാരിയ്ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker