35.9 C
Kottayam
Thursday, April 25, 2024

എറണാകുളത്ത് വീട്ടുമുറ്റത്ത് വവ്വാല്‍ ചത്തുവീണു; നിപ്പ ഭീതിയില്‍ വിറങ്ങലിച്ച് വീട്ടുകാരും നാട്ടുകാരും

Must read

കൊച്ചി: എറണാകുളത്ത് വീട്ടുമുറ്റത്ത് വവ്വാല്‍ ചത്തു വീണത് ആശങ്ക പടര്‍ത്തി. പള്ളൂരുത്തി കട്ടത്തറ ജെയ്‌സിംഗിന്റെ വീട്ടുവളപ്പിലാണ് വവ്വാല്‍ ചത്തു വീണത്. നിപ ഭീതിയെ തുടര്‍ന്ന് സംഭവം കണ്ടയുടന്‍ ജെയ്സിംഗ് ആരോഗ്യവകുപ്പ് അധികൃതരെയും പൊതുപ്രവര്‍ത്തകരെയും വിവരമറിയിച്ചു. പ്രാദേശിക ആരോഗ്യ കേന്ദ്രത്തെ അറിയിക്കാനായിരുന്നു ആരോഗ്യവകുപ്പില്‍നിന്നുള്ള നിര്‍ദേശം. ഉടനെ കൊച്ചി നഗരസഭയുടെ ഹെല്‍ത്ത് വിഭാഗത്തെ വിവരമറിയിച്ചു.

വിവരമറിഞ്ഞ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രബീഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വവ്വാലിനെ മറവ് ചെയ്തു. എന്നാല്‍ വവ്വാലിനെ വീട്ടുമുറ്റത്ത് മറവു ചെയ്താല്‍ കുഴപ്പമാകുമോ എന്ന ഭീതിയില്‍ ആയിരിന്നു വീട്ടുകാരും നാട്ടുകാരും. വിവരം അറിഞ്ഞ് പൊതുപ്രവര്‍ത്തകരെത്തി നഗരസഭയുടെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണെ വിവരം അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരമറിയിച്ചപ്പോള്‍ വവ്വാലിനെ കുഴിച്ചിടുന്നതിനു മുമ്പ് നിപയുമായി ബന്ധപ്പെട്ട പ്രത്യേക വിഭാഗത്തെ അറിയിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. പിന്നീട് വെറ്ററിനറി ഡോക്ടറെ വിവരമറിയിക്കാന്‍ വീണ്ടും ഡിഎംഒയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം നല്‍കി. നിപ മൂലം മൂലം വവ്വാല്‍ ചാകില്ലെന്നും, ചത്ത വവ്വാലിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പള്ളുരുത്തിയിലെ വെറ്ററിനറി ഡോക്ടര്‍ പറഞ്ഞതോടെയാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week