‘നിലയുടെ വരവ്’; കുഞ്ഞിന് ജന്മം നല്‍കുന്ന വീഡിയോയുമായി പേളി
കൊച്ചി:പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരജോഡികളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് പേളി കുഞ്ഞിന് ജന്മം നല്‍കിയത്.
നില എന്നാണ് കുഞ്ഞിന്റെ പേരെന്നും തൈരം ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞ് ജനിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പേളി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡീയോ പങ്കുവെച്ചത്. ശീനീഷാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
നിലയുടെ വരവ് എന്നാണ് പേളി വീഡിയോക്ക് കൊടുത്തിരിക്കുന്ന പേര്. തന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഇതിന് മുമ്പും പേളി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മാര്‍ച്ച് 21നാണ് പേളിക്കും ശ്രീനീഷിനും കുഞ്ഞു പിറക്കുന്നത്. കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ക്കകം തന്നെ പേളി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ബിഗ് ബോസ് സീസണ്‍ ഒന്നില്‍ വെച്ചായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. 2018 ഡിസംബറില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.