മലപ്പുറം: ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയേത്തുടർന്ന് വ്യപക ഉരുൾപൊട്ടൽ, കരുവാരക്കുണ്ടിലും, കരുളായി മുണ്ടക്കടവിലും, പോത്തുകൽ പാതാർ മുട്ടിപ്പാലത്തും, പനങ്കയം തുടി മുട്ടിയിലും, ആഷ്യൻപാറക്ക് സമീപം പന്തീരായിരം വനമേഖലയിലും ഉരുൾപൊട്ടലുണ്ടായി. നമ്പൂരിപ്പൊട്ടി കാലിക്കടവ് പാലം വെള്ളത്തിനടിയിലായി. മമ്പാട് പുള്ളിപ്പാടം തൂക്കുപാലം ഒഴുകി പോയി, ചാലിയാർ പനങ്കയം പാലമുട്ടി വെള്ളം ഒഴുകുന്നു, നിലമ്പൂർ നിലമ്പൂർ ടൗൺ വെള്ളത്തിൽ കെ.എൻ ജി റോഡിൽ തോണി ഇറക്കി, ചാലിയാർ പഞ്ചായത്തിൽ പൂർണ്ണമായി ഗതാഗതം നിലച്ചു, ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ജനങ്ങളെ മാറ്റുന്നു. കഴിഞ്ഞ പ്രളയത്തിലേക്ക് വലിയ ജലപ്രവാഹമാണ് ഭീതി ഉയർത്തി ചാലിയാറും പോഷകനദികളും കരകവിഞ്ഞ് ഒഴുകുന്നു നിലമ്പൂർ, ഏറനാട്, താലൂക്ക് പരിധിയിൽ 500 ലേറെ വീടുകളിൽ വെള്ളം കയറി, വൈദ്യുതി ബന്ധം പൂർണ്ണമായി നിലച്ചു, മേഖലയിൽ മഴ തുടരുന്നത് ,ആശങ്ക വർദ്ധിപ്പിക്കുന്നു, നിലമ്പൂർ തഹസിൽദാർ സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ രക്ഷപ്രവർത്തനങ്ങൾ ഊർജിതം, ഫയർഫോഴും, ഈ, ആർ.എഫും രക്ഷാപ്രവർത്തനത്തിൽ സജീവം, വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി കോടികളുടെ നഷ്ടം
കനത്ത മഴയെ തുടർന്ന് നിലമ്പൂർ താലൂക്കിൽ വിവിധയിടങ്ങളിലായി 350 ലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 17 ക്യാമ്പുകളിലായി 900 ത്തോളം അംഗങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. എടക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ, മൂത്തേടം എം.എം.എൽ.പി.സ്കൂൾ,, എരഞ്ഞിമങ്ങാട് ജി.യു.പി.എസ്, മുമുള്ളി കമ്യൂണിറ്റി സെന്റർ, കരിമ്പുഴ ജി.എൽ.പി.എസ്, വ്യപുറം ജി.എൽ.പി.എസ്, കരിങ്കാട്ടുമണ്ണ, ചുള്ളിയാൽ ജി.യു.പി.എസ് എന്നിവിടങ്ങളിലാണ് റവന്യു വിഭാഗം അഭയാർത്ഥി ക്യാമ്പുകൾ തുറന്ന് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം വൻ നാശങ്ങളുണ്ടായ മതിലും മൂലകോളനിയിൽ നിന്നുള്ളവരെ എരുമമുണ്ട നിർമ്മല സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. പുഴകളോട് ചേർന്നുള്ള പല പ്രദേശങ്ങളും ഭീഷണിയിലാണ്.അതേസമയം അത്തരം പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസവുമുണ്ട് നിലമ്പൂരിൽ നിന്ന് നാലു ഭാഗത്തേക്ക് പോകുന്ന റോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.നിലമ്പൂരിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള മിക്ക വീടുകളിലും വെള്ളം കയറിയിട്ടുണ്ട് ഇവിടങ്ങളിൽ നിന്നുള്ളവരെയെല്ലാം അധികൃതർ മാറ്റിപ്പാർപ്പിച്ചിരിക്കയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ പുഴയിലെ വെള്ളം കുറയാതെ നിൽക്കുന്നതിനാൽ കൂടുതൽ കുടുംബങ്ങളെ ഇനിയും മാറ്റിപ്പാർപ്പിക്കേണ്ടി വരും. നിലമ്പൂർ മേഖലയിൽ മഴയും വെള്ളവും മൂലം ദുരിതം തുടരുന്ന സാഹചര്യത്തിൽ എൽ.ഡി.ആർ.എഫിന്റെ രണ്ട് ടീം എത്താ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു വരുന്നുണ്ട്