ഛണ്ഡീഗഡ് :മതം മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഫരീദാബാദ് സ്വദേശികളായ തൗസീഫ്, റെഹാൻ എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചത്. അതിവേഗ കോടതിയുടേതാണ് നടപടി.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നികിത തോമർ എന്ന കോളേജ് വിദ്യാർത്ഥിനിയെ പ്രതികൾ ചേർന്ന് അതിദാരുണമായി കൊലപ്പെടുത്തിയത് . ബുധനാഴ്ച കേസിൽ വാദം പൂർത്തിയായിരുന്നു. ഇതേ തുടർന്നാണ് കോടതി വിധി പ്രസ്താവിച്ചത്. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരുന്നത്.
നികിത തോമറിനെ തൗഫീസ് നിരന്തരം മതം മാറണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയിരുന്നു. ഇത് ശക്തമായി എതിർത്തതിന്റെ വൈരാഗ്യത്തിലാണ് നികിതയെ തൗസീഫ് കൊലപ്പെടുത്തിയത്.