FootballNewsSports

‘നെയ്മാർ എനിക്കും സഹോദരിക്കുമൊപ്പം ഒരേസമയം ലൈംഗിക ബന്ധത്തിന് താൽപര്യം അറിയിച്ചു’വെളിപ്പെടുത്തല്‍

സാവോ പോളോ: ബ്രസീൽ സൂപ്പർതാരം നെയ്മാറിനെതിരെ ലൈംഗികാരോപണവുമായി മുൻ വോളിബോൾ താരവും നിലവിൽ അഡൽട്സ് ഒൺലി പ്ലാറ്റ്ഫോമായ ‘ഒൺലിഫാൻസി’ലെ മോഡലുമായ കീ ആൽവസ്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരം കൂടിയായ നെയ്മാർ, തനിക്കും സഹോദരിക്കുമൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ചെന്നാണ് കീ ആൽവസിന്റെ വെളിപ്പെടുത്തൽ. എന്നാൽ നെയ്മാറിന്റെ ആവശ്യം തങ്ങൾ തള്ളിയെന്നും അവർ വ്യക്തമാക്കി.

റിയാലിറ്റ് ഷോയായ ‘ബിഗ് ബ്രദറി’ലൂടെ കീ ആൽവസ് നടത്തിയ വെളിപ്പെടുത്തൽ, സ്പാനിഷ് മാധ്യമമായ മാഴ്സയാണ് റിപ്പോർട്ട് ചെയ്തത്. ടിവി ഷോയിൽ സഹ മത്സരാർഥിയുമായി സംസാരിക്കുമ്പോഴാണ്, കീ ആൽവസ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

കീ ആൽവസിനും വോളിബോൾ താരമായ സഹോദരി കെയ്റ്റ് ആൽവസിനുമൊപ്പം ഒരേസമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സൂപ്പർതാരം താൽപര്യം പ്രകടിപ്പിച്ചെന്നാണ് ഇവരുടെ അവകാശവാദം. ആദ്യം സഹോദരിക്കും പിന്നീട് തനിക്കും നെയ്മാർ മെസേജ് അയച്ചിരുന്നതായും ഇവർ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ നെയ്മാർ തന്നെയും സഹോദരിയെയും തെറ്റിദ്ധരിച്ചതായും കീ ആൽവസ് വിശദീകരിച്ചു.

വോളിബോൾ താരമെന്ന നിലയിൽ ബ്രസീലിൽ പ്രശസ്തയായിരുന്ന കീ ആൽവസ്, കഴിഞ്ഞ വർഷം പ്രഫഷനൽ വോളിബോളിൽനിന്ന് വിരമിച്ച് അഡൽട്സ് ഒൺലി മോഡലിങ്ങിലേക്ക് ചുവടുവച്ചത് വലിയ വാർത്തയായിരുന്നു. വോളിബോൾ താരമായിരുന്നപ്പോൾ ലഭിച്ചതിന്റെ അൻപതിരട്ടിയാണ് ഇപ്പോൾ തന്റെ വരുമാനമെന്നും ടിവി ഷോയിൽ കീ ആൽവസ് വെളിപ്പെടുത്തി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker