News
ഗംഗാനദിയില്‍ പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ പെണ്‍കുഞ്ഞ്! പെട്ടിക്കുള്ളില്‍ ദൈവങ്ങളുടെ ചിത്രങ്ങളും ജാതകവും
ഗാസിപൂര്‍: ഗംഗാനദിയില്‍ പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിനെ കണ്ടെത്തി. ഗാസിപൂരിന് സമീപമുള്ള ദാദ്രിഘട്ടില്‍ നിന്ന് പ്രദേശവാസിയായ തോണിക്കാരന്‍ ഗുല്ലു ചൗധരിയാണ് മരപ്പെട്ടിയില്‍ അടച്ച നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.
നദിയില്‍ ഒഴുകി നടക്കുന്ന രീതിയില്‍ പെട്ടി കണ്ടതോടെ ഗുല്ലു അത് തുറന്ന് പരിശോധിക്കുകയായിരുന്നു. ചുവന്ന പട്ട് കൊണ്ട് പൊതിഞ്ഞ പെട്ടിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രവും കുഞ്ഞിന്റെ ജാതകവും ഉണ്ട്. സംഭവം അറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കുട്ടിയെ കണ്ടെത്തിയ ഗുല്ലുവിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. കുഞ്ഞിനെ വളര്‍ത്തുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News