കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയായില്‍ കിടന്ന ഒട്ടോറിക്ഷയില്‍ നിന്നും ഒരു നവജാത ശിശുവിനെ കണ്ടെത്തി.ഉദ്ദേശം ഏഴ് ദിവസം പ്രായമുള്ള ഈ ആണ്‍കുട്ടിയെ ഗൈനക്കോളജി വിഭാഗത്തിലെത്തിച്ചു.ഞായറാഴ്ച (24/11/19) പുലര്‍ച്ചെ
പോലീസ് എയ്ഡ് പോസ്റ്റിലെ സി.പി.ഒമാരായ അഭിലാഷ്, സിബി എന്നിവരാണ് പെട്രോളിംഗ് നടത്തുന്നതിനിടെ നവജാത ശിശുവിനെ കണ്ടെത്തിയത്.തുടര്‍ന്ന് അഭിലാഷ് തന്നെ കുട്ടിയെ എടുത്ത് ഗൈനക്കോളജിയില്‍ എത്തിക്കുകയായിരിന്നു.നേഴ്‌സറി വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടി ആരുടേതെന്നുള്ള അന്വേഷണം ഗാന്ധിനഗര്‍ പോലീസ് ആരംഭിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News