മുംബൈ: വാട്ട്‌സ്‌ആപ്പില്‍ പുതിയതായി എത്തിയിരിക്കുന്ന അപ്‌ഡേറ്റ് ചിത്രങ്ങള്‍, വീഡിയോകള്‍,ജിഫുകള്‍ എന്നിവയ്‌ക്ക് വളരെ വേഗത്തില്‍ മറുപടി നല്‍കാനാവുന്ന സേവനമാണ്.
വീഡിയോയും ചിത്രങ്ങളും കണ്ടു കൊണ്ടിരിക്കുമ്ബോള്‍ തന്നെ പ്രതികരണം പങ്കുവെയ്‌ക്കാൻ പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കും. സന്ദേശം അയക്കുന്നതിലെ തടസങ്ങള്‍ മറികടക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് മെറ്റയുടെ പുതിയ നീക്കം.
വാട്ട്‌സ്‌ആപ്പിലെ വേരിഫൈഡ് അക്കൗണ്ടുകളിലും ചാനലുകളിലും ഒരു പച്ച നിറത്തിലുള്ള ചെക്ക് മാര്‍ക്ക് നാം കണ്ടിട്ടുണ്ട്. ഇത് നീല നിറത്തിലേക്ക് മാറുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തു വന്നിരുന്നു. മെറ്റയുടെ ഏകീകൃത സ്വഭാവം നില നിര്‍ത്തുന്നതിനാണ് ഈ മാറ്റം. മെറ്റയുടെ മറ്റ് സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിലവില്‍ നീല നിറത്തിലുള്ള ചെക്ക് മാര്‍ക്ക് ആണ്. ഇതിന് സമാനമാകാനാണ് പുതിയ നീക്കം.