CrimeKeralaNews

കഴുത്തിലെയും കൈയിലെയും ഞരമ്പ് മുറിച്ചു,മഹേഷിന്റെ നില ഗുരുതരം,സർജറി ഐസിയുവിലേക്ക് മാറ്റി

ആലപ്പുഴ: മാവേലിക്കരയിൽ നാല് വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി മഹേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലേക്ക് മാറ്റി. ജയിലിൽ വെച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ്  മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ട് ഭാഗത്തും ആഴത്തിൽ മുറിവുണ്ട്. സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് മാവേലിക്കര സബ് ജയിലിൽ വെച്ച് ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചത്.

പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

അതേസമയം, പ്രതി കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്നുപേരെയെന്ന് പൊലീസ് വ്യക്തമാക്കി. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താൻ പ്രതി പദ്ധതിയിട്ടെന്ന് ആണ് സൂചന.

പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു. പിന്മാറിയത് ഇയാളുടെ സ്വഭാവദൂഷ്യം കൊണ്ടെന്നും പൊലീസ് പറയുന്നു. കൊലയ്ക്ക് ഉപയോഗിച്ച മഴു ഉണ്ടാക്കിയത് മാവേലിക്കരയിലാണ്.ഇയാൾ കൗൺസിലിങ്ങിന് വിധേയനായെന്നും പൊലീസ് സംശയിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button