BusinessEntertainmentNews
തകർപ്പൻ ഓഫറുമായി നെറ്റ്ഫ്ലിക്സ് ; സൗജന്യ സ്ട്രീമിങ് ഓഫർ പ്രഖ്യാപിച്ചു
കൂടുതല്‍ ആളുകളെ ഓണ്‍ലൈന്‍ സ്ട്രീമിങ് രംഗത്തേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി തകർപ്പൻ ഓഫറുമായി നെറ്റ്ഫ്ലിക്സ് എത്തി . ഡിസംബറിലെ ആദ്യ ആഴ്ചയിലാണ് ഈ സൗജന്യ സേവനം ലഭിക്കുക. അഞ്ച്, ആറ് തിയതികളിലാണ് ഈ സേവനം ലഭ്യമാക്കുന്നത്. അഞ്ചാം തിയതി അര്‍ദ്ധരാത്രി 12 മണിമുതല്‍ ആറിന് രാത്രി 12 വരെ ആണ് ഫ്രീയായി നെറ്റ്ഫ്ളിക്സ് സേവനം ലഭിക്കുക.
നെറ്റ്ഫ്ലിക്സ് ലഭ്യമാകാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്താല്‍ മതി. സൈന്‍ അപ്പ് ചെയ്തു കഴിഞ്ഞാല്‍ പലവിധ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. 199, 399, 649, 799 എന്നിങ്ങനെയാണ് നെറ്റ്ഫ്ലിക്‌സിന്റെ നിലവിലെ പ്ലാനുകൾ. ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം. ഒരു മാസത്തെ ഉപയോഗത്തിന് ശേഷം പ്ലാന്‍ തുടരുകയോ റദ്ദാക്കുകയോ ചെയ്യാം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News