Home-bannerKeralaNewsRECENT POSTS
പാലായില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരി പത്രിക സമര്‍പ്പിച്ചു
കോട്ടയം: പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പി.സി.തോമസ് ഉള്‍പ്പടെയുള്ള എന്‍ഡിഎ നേതാക്കള്‍ക്കൊപ്പമെത്തി ളാലം ബിഡിഒ ഇ.ദില്‍ഷാദ് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന അവസാന സമയം.
രാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പൂഞ്ഞാര്‍ ചക്കുംകുളം ബാബു ജോസഫ്, പാലാ കാനാട്ടുപാറ ഇഗ്‌നേഷ്യസ് ഇല്ലിമൂട്ടില്‍ എന്നിവരാണ് ചൊവ്വാഴ്ച പത്രിക നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ നേരത്തെ തന്നെ പത്രിക സമര്‍പ്പിച്ച് പ്രചരണ രംഗത്ത് സജീവമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News