24.6 C
Kottayam
Sunday, May 19, 2024

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; എന്‍.സി.പി നേതാവിന് ഒരു വര്‍ഷം തടവും ഏഴു ലക്ഷം രൂപ പിഴയും

Must read

കൊച്ചി: തട്ടിപ്പ് കേസില്‍ എന്‍.സി.പി നേതാവിന് തടവുശിക്ഷ. എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കലിനാണ് ഒരുവര്‍ഷം തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ബാങ്കില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കളമശേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

കളമശേരി സ്വദേശി സച്ചിദാനന്ദന്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി. സച്ചിദാനന്ദന്റെ മകന് ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നാണ് പരാതി. 2013 നവംബറില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് തട്ടിപ്പ് നടന്നത്. അന്ന് യുപിഎ സര്‍ക്കാരില്‍ ഘടക കക്ഷിയായിരുന്നു എന്‍സിപി. മൂന്നു ഘട്ടങ്ങളിലായി ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തു.

ഇതിന് മുന്‍പും നിരവധി സാമ്പത്തിക തട്ടിപ്പ് പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇത്തവണ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറാക്കാന്‍ എന്‍സിപി നേതൃത്വം എല്‍ഡിഎഫിന് കത്ത് നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week