CrimeHome-bannerKeralaNews
വീണു കിടക്കുന്നതിനിടയില്‍ ഒന്നിലേറെ തവണ വെട്ടി, ശരീരത്തിലേക്ക് ബൈക്ക് ഓടിച്ച് കേറ്റി; സി.ഒ.ടി നസീറിനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
വടകര: വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വീണു കിടക്കുന്ന നസീറിനെ വെട്ടുന്നതും ശരീരത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞ മാസം 18 നാണ് തലശേരിക്ക് സമീപം നസീര്‍ ആക്രമത്തിനിരയായത്. 11 പേരുടെ പ്രതിപ്പട്ടികയില്‍ നിലവില്‍ അഞ്ചു പ്രതികളെ മാത്രമാണ് പോലീസ് പിടികൂടിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.
അതേസമയം അന്വേഷണം തൃപ്തികരമല്ലെന്നും തലശേരി എംഎല്‍എ എഎന്‍ ഷംസീറിന് ആക്രമത്തില്‍ പങ്കുണ്ടെന്നും നസീര്‍ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് നസീര്‍ ആവശ്യപ്പെടുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News