കൊച്ചി: എറണാകുളം നായരമ്പലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 101 പേരെ നിരീക്ഷണത്തിലാക്കി. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച സൂചനകള്‍ കിട്ടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് 43 കാരനായ ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗി സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറടക്കം നിരീക്ഷണത്തിലാണ്. താന്‍ സമീപകാലത്തൊന്നും ദീര്‍ഘദൂര യാത്രകള്‍ നടത്തിയിട്ടില്ലെന്നാണ് ഇയാള്‍ നല്കിയ പ്രാഥമിക വിവരമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News