EntertainmentKeralaNews

നിങ്ങൾ വിചാരിക്കും ചേച്ചി ചിരിക്കുവാണെന്ന്’; നവ്യ നായരെ പറ്റിച്ച് സഹോദരൻ; വിഡിയോ

കൊച്ചി:നടി നവ്യ നായരുടെ രസകരമായ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നവ്യയുടെ അനിയൻ രാഹുലാണ് വിഡിയോയുടെ പിന്നിൽ. ഒരു കാർ യാത്രയ്ക്കിടയിൽ പകർത്തിയതാണിത്. കൂളിങ് ഗ്ലാസ്സ് ഒക്കെ വച്ച് സ്റ്റൈലായി ഉറങ്ങുകയാണ് നവ്യ, ഒറ്റനോട്ടത്തിൽ ചിരിക്കുകയാണെന്ന് തോന്നും. എന്നാൽ ആൾ നല്ല ഉറക്കത്തിലാണ്. അനിയൻ തട്ടിവിളിക്കുമ്പോൾ ഞെട്ടിയുണർന്ന് ക്യാമറ കണ്ട് ചമ്മുന്ന നവ്യയേയും വിഡിയോയിൽ കാണാം.

എല്ലാറ്റിനും സാക്ഷിയായി നവ്യയുടെ മകൻ സായിയും ഉണ്ട്. അമ്മയുടെ ഉറക്കവും അമ്മാവന്റെ കുസൃതിയുമെല്ലാം കണ്ട് ചിരിയ്ക്കുന്ന സായിയെയും വിഡിയോയിൽ കാണാം.‘‘ചേച്ചീ, തപ്പി നോക്കിയിട്ട് സാധനം കിട്ടിയോ?’’ എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ വിഡിയോ പങ്കുവച്ചത്. ‘‘ഞാൻ അഭിനയിച്ചതാ, എല്ലാരേം പറ്റിച്ചേ’’ എന്നായിരുന്നു നവ്യയുടെ മറുപടി.

മലയാളികളുടെ പ്രിയതാരമാണ് നവ്യ നായർ. വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന നവ്യ ഒരിടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. ടെലിവിഷൻ പരിപാടികളുമൊക്കെയായി സജീവമാണ് നവ്യ ഇപ്പോൾ.

https://www.instagram.com/p/Ch4FqPerV8w/?igshid=YmMyMTA2M2Y=

ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2002ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു. മലയാളത്തിനു പുറമെ തമിഴ്, കന്നഡ ഭാഷകളിലും നവ്യ അഭിനയിച്ചു. ദൃശ്യം കന്നഡ പതിപ്പിന്റെ രണ്ട് ഭാഗങ്ങളിലും നവ്യയായിരുന്നു നായിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button