രാത്രി കതകില്‍ മുട്ടി ‘അമ്മേ ഓടി വായോ’ എന്നുറക്കെ വിളിച്ച് സായി; ഓടിപ്പാഞ്ഞെത്തിയ നവ്യ കണ്ടത്
മലയാളി പ്രേക്ഷരുടെ പ്രിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മദേഴ്സ് ഡേയില്‍ മകന്‍ സായി കൃഷ്ണ ഒരുക്കിയ സര്‍പ്രൈസിനെ കുറിച്ചാണ് നവ്യ ആരാധകരുമായി പങ്കുവെയ്ക്കുന്നത്.
രാത്രി മുറിയുടെ കതകില്‍ തട്ടി ‘അമ്മേ ഓടി വായോ’ എന്നുറക്കെ വിളിക്കുകയാണ് നവ്യയുടെ മകന്‍ സായി. ഇത് കേട്ട് എത്തിയ നവ്യ കാണുന്നത് തനിക്കായി മകനൊരുക്കിയ മദേഴ്സ് ഡേ സര്‍പ്രൈസ് ആയിരുന്നു.
മകന്‍ എപ്പോഴും സര്‍പ്രൈസുകള്‍ കൊണ്ട് അദ്ഭുതപ്പടുത്തുമെന്നും ഇത്തരത്തില്‍ ആണ്‍കുട്ടികള്‍ക്കായി ഒരു ദിവസമില്ലാത്തത് നന്നായെന്നും അല്ലെങ്കില്‍ ഇത്തരം സര്‍പ്രൈസുകള്‍ അവനും പ്രതീക്ഷിച്ചേനേയെന്നുമാണ് നവ്യ ഈ സര്‍പ്രൈസ് വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചത്. നവ്യ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി താരങ്ങളാണ് കമന്റുകളുമായി എത്തിയത്.
https://www.instagram.com/p/COqG1qSDjde/?utm_source=ig_web_copy_link