EntertainmentKeralaNews

മഞ്ഞയില്‍ മിന്നി നവ്യ നായര്‍,കമന്റുകളുമായി ആരാധകരും

കൊച്ചി:മലയാളികള്‍ക്ക് ഒരു പ്രകത്യേക ഇഷ്ടമുള്ള നടിയാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി സിനിമാ ലോകത്ത് എത്തിയ താരം ഇപ്പോഴും സിനിമകളിലെ സജീവ സാന്നിധ്യമാണ്. എന്നാല്‍ വിവാഹത്തോടെ ചെറിയൊരു ഇടവേളയെടുത്തു എങ്കിലും ഇപ്പോള്‍ സജീവമാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ പങ്കിടുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മഞ്ഞ സാരിയും മാച്ചിങ് ആഭരണങ്ങളും അണിഞ്ഞുള്ള ചിത്രങ്ങളാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒട്ടും ജാഡയില്ലാത്ത പെരുമാറ്റമാണ്, എങ്ങനെയാണ് ആളുകളോട് പെരുമാറേണ്ടത് എന്നും അറിയാം, നവ്യയുടെ ചിത്രങ്ങള്‍ക്ക് താഴെ ഒരാള്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ബ്യൂട്ടിഫുള്‍, സൂപ്പര്‍ബ്, മനോഹരമായ ചിത്രങ്ങള്‍ കമന്റുകളിലെല്ലാം കാണുന്നത് ആരാധകരുടെ സ്നേഹമാണ്.

https://www.instagram.com/p/CYeXyFoNYkb/?utm_medium=copy_link

വിവാഹ ശേഷം നടി തിരികെ എത്തിയത് സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ വേണ്ടത്ര വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. വിവാഹ ശേഷം അങ്ങനെ ഒരു സിനിമ തിരഞ്ഞെടുത്തതില്‍ തനിക്ക് ബുദ്ധിമോശം തോന്നിയിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.

‘വിവാഹ ശേഷം കേട്ട സ്‌ക്രിപ്റ്റില്‍ എനിക്ക് ചെയ്യാന്‍ ആഗ്രഹം തോന്നിയ സിനിമ സീന്‍ ഒന്ന് നമ്മുടെ വീടാണ്. അത് വിജയിക്കാത്തതിനാല്‍ ബുദ്ധി മോശം കാണിച്ചു എന്ന് പറയാന്‍ കഴിയില്ല. നല്ല ചിത്രമായിരുന്നു പക്ഷെ എന്തോ ഭാഗ്യ ദോഷം കൊണ്ട് ഓടിയില്ല. തിയേറ്ററില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു സിനിമ തന്നെയായിരുന്നു അത്.

സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സിനിമയായിരുന്നു. ഫാമിലി പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന സിനിമ എന്ന നിലയിലാണ് ചെയ്തത്. കല്യാണം കഴിഞ്ഞു അത്തരത്തിലൊരു സിനിമ ചെയ്യണം എന്നത് ബോധപൂര്‍വമായ തീരുമാനം തന്നെയായിരുന്നു’.നവ്യ പറഞ്ഞിരുന്നു.

നവ്യനായര്‍ വിവാഹമോചിതയാവുന്നു എന്ന പ്രചാരണവും അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു.2010-ല്‍ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം. മകനോടൊപ്പമുള്ള ചിത്രങ്ങളും മറ്റും അനുദിനം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ടെലിവിഷന്‍ ലോകത്ത് സജീവവുമാണ് താരം. മകന്‍ സായിയുടെ ജന്മദിനം നവ്യയും സന്തോഷും കുടുംബവും എല്ലാവരും ആഘോഷമാക്കിയിരുന്നു.ആഘോഷചിത്രങ്ങളില്‍ വന്യമാത്രം ഉണ്ടായതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്.

മകന്റെ പിറന്നാളിന് മുമ്പേയാണ് യാത്രകള്‍ക്ക് കൂട്ടായി എത്തിയ കൂപ്പര്‍ കണ്‍ട്രിമന്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ നവ്യ പങ്കുവച്ചത്. ദൈവാനുഗ്രഹമെന്ന ക്യാപ്ഷനോടെയാണ് നവ്യ നായര്‍ ചിത്രങ്ങള്‍ പങ്കിട്ടതും. ഈ രണ്ടു വിശേഷങ്ങളും അടുത്തടുത്ത ദിവസങ്ങളില്‍ ആകയാല്‍ നിറയെ ആശംസകളും ആരാധകര്‍ നേരുകയുണ്ടായി.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്ക് മാത്രം നവ്യയുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ ബുദ്ധിമുട്ട് ഉള്ളതുപോലെ ആയിരുന്നു. ജീവിതത്തില്‍ സുപ്രധാനമായ കാര്യങ്ങള്‍ നടക്കുന്ന വേളയില്‍ സന്തോഷ് എന്ത് കൊണ്ട് പങ്കെടുത്തില്ല. ഭര്‍ത്താവ് എവിടെ കുഞ്ഞിന്റെ അച്ഛന്‍ എവിടെ, എന്ത്‌കൊണ്ടാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്താത്തത് എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ ആണ് പലരും ചിത്രങ്ങളില്‍ കമന്റുകളായി ചോദിച്ചത്. എന്നാല്‍ മുബൈയില്‍ തിരക്കുളള ബിസിനസ്സ് മാന്‍ ആയതു കൊണ്ടു തന്നെ ജോലി തിരക്കുകളില്‍ ആകാം നവ്യയോടൊപ്പം ചിത്രങ്ങളില്‍ സന്തോഷ് ഉണ്ടാവാത്തതെന്നാണ് ആരോധകര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker