ഉപേക്ഷിച്ച രണ്ട് തമിഴ് ചിത്രങ്ങള്‍,വഴിയൊരുക്കിയത് നയന്‍താരയുടെ താരപദവിക്ക്; നവ്യ പറയുന്നു
കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍.നന്ദനം ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള പുര്‌സകാരം നേടിയ നവ്യ മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ശക്തമായ സാന്നിധ്യം അറിയിച്ച നടിയാണ്. ഇപ്പോഴിതാ താന്‍ നിരസിച്ച ചില ചിത്രങ്ങളെ കുറിച്ച് നവ്യ മനസ് തുറന്നിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഇങ്ങനെ നവ്യ നിരസിച്ച രണ്ട് ചിത്രങ്ങളും വലിയ വിജയങ്ങളായി മാറുകയും മറ്റൊരു താരത്തിന്റെ കരിയറില്‍ നിര്‍ണായകമായി മാറുകയുമായിരുന്നു.
2005 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു അയ്യ. ശരത്കുമാര്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ നയന്‍താരയും നെപ്പോളിയനുമായിരുന്നു മറ്റ് പ്രധാനവേഷങ്ങളിലെത്തിയത്. വടിവേലു, പ്രകാശ് രാജ്, ലക്ഷ്മി രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഹരിയായിരുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.
നയന്‍താരയുടെ തമിഴ് അരങ്ങേറ്റ ചിത്രമായിരുന്നു അയ്യ. ചിത്രത്തിലെ ഒരു വാര്‍ത്തൈ എന്ന പാട്ടും വലിയ ഹിറ്റായിരുന്നു അക്കാലത്ത്. എന്നാല്‍ ഈ ചിത്രം ആദ്യം വന്ന് നവ്യയ്ക്കായിരുന്നു. എന്നാല്‍ അക്കാലത്ത് താന്‍ കൂടുതല്‍ മലയാള സിനിമകളായിരുന്നു ചെയ്തിരുന്നതെന്നും അതിനാല്‍ വേണ്ടെന്ന് പറയുകയായിരുന്നുവെന്നും നവ്യ പറയുന്നു. ഇതോടെ ഈ ചിത്രത്തിലേക്ക് നയന്‍താര എത്തുകയായിരുന്നു. പിന്നെ നടന്നത് ചരിത്രമാണ്.
ഇതുപോലെ തന്നെ രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിലും തന്നെയായിരുന്നു ആദ്യം സമീപിച്ചിരുന്നതെന്നും എന്നാല്‍ നിരസിക്കുകയായിരുന്നുവെന്നും നവ്യ പറയുന്നു. തനിക്ക് തമിഴ് ഭാഷ ഭയങ്കര ഇഷ്ടമാണെന്നും തമിഴ് എഴുതാനും വായിക്കാനും പഠിച്ചുവെന്നും നവ്യ പറയുന്നു. അതേസമയം തമിഴില്‍ തനിക്ക് നല്ല സിനിമകളൊന്നും ലഭിച്ചിരുന്നില്ലെന്നും നവ്യ പറയുന്നു.
അതേസമയം ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുകയാണ് നവ്യ നായര്‍. ഒരുത്തിയാണ് നവ്യയുടെ പുതിയ ചിത്രം. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയുന്നത്. ദൃശ്യം 2വിന്റെ കന്നട പതിപ്പും അണിയറയില്‍ ഒരുങ്ങതായാണ് റിപ്പോര്‍ട്ടുകള്‍.