NationalNews

ഭാര്യയെ സംശയം; ബെഡ്‌റൂമില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച് നേവി ഉദ്യോഗസ്ഥന്‍! നടപടിയെടുത്ത് കോടതി

വഡോദര: സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ നിരീക്ഷിക്കാന്‍ കിടപ്പുമുറിയില്‍ സി.സി ടി.വി ക്യാമറ സ്ഥാപിച്ച മുന്‍ നാവിക സേന ഉദ്യോഗസ്ഥനെതിരെ കോടതി. മുറിയില്‍ നിന്ന് ക്യാമറ എടുത്തുമാറ്റാനും മാസം തോറും ഇവരുടെയും കുട്ടികളുടെയും ചെലവിലേക്ക് 40,000 രൂപ നല്‍കാനും കോടതി ഉത്തരവിട്ടു. ലോക്ക്ഡൗണ്‍ സമയത്താണ് ഇയാള്‍ ഭാര്യയെ നിരീക്ഷിക്കുന്നതിനായി കിടപ്പുമുറിയില്‍ ക്യാമറ സ്ഥാപിച്ചത്.

43കാരനായ ഭര്‍ത്താവ് സിസി ടിവി ഓഫ് ചെയ്ത ശേഷം മദ്യപിച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസത്തിലാണ് വഡോദരയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് യുവതി താമസം മാറ്റിയത്. കുട്ടികളുടെ കായിക പരിശീലനത്തിന്റെ ഭാഗമായി യുവതി മുംബൈയിലായിരുന്നു താമസം. മെയ് മാസം 20 തീയതിയാണ് ഭര്‍ത്താവ് കിടപ്പുമുറിയില്‍ ക്യാമറ സ്ഥാപിച്ചത്. ഇത് മൂലം അസ്വസ്ഥരായ ഭാര്യയും മകളും ഇത് നീക്കം ചെയ്യാന്‍ പലതവണ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

വഡോദരയിലെ വീട്ടിലെത്തിയതിന് പിന്നാലെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായും യുവതി പറയുന്നു. യുവതിയെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുകയും ഫോണ്‍ തകര്‍ക്കുകയും ചെ്യ്തു. പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും പിടിച്ചെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല യുവതി ആരോപിക്കുന്നു. അതിന് ശേഷം മാസങ്ങളോളം ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പറയുന്നു.

തുടര്‍ന്നാണ് ഭര്‍ത്താവില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്. തനിക്കും കുട്ടികള്‍ക്കും ശല്യമില്ലാതെ വീട്ടില്‍ താമസിക്കാന്‍ അവസരം ഉണ്ടാക്കണമെന്നായിരന്നു ഇവരുടെ ആവശ്യം. തുടര്‍ന്ന് കിടപ്പുമുറിയില്‍ നിന്ന് ക്യാമറ നീക്കാനും ഭാര്യയെയും കുട്ടികളെയും ശല്യപ്പെടുത്തരുതെന്നും ഇവരുടെ ചെലവിലേക്കായി മാസം തോറും 40,000 രൂപ നല്‍കാനും കോടതി ഉത്തരവിടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button