മാപ്പ്…. വിഷമിപ്പിച്ചതിന്… മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്; മാപ്പ് ചോദിച്ച് നവാസ്
കൊച്ചി: ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ച് മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം നാടുവിട്ടുപോയ സെന്‍ട്രല്‍ സി.ഐ നവാസ്. ഇന്ന് രാവിലെ കോയമ്പത്തൂരിനടുത്ത് കരൂരില്‍ വച്ച് കേരള പൊലീസ് കസ്റ്റഡിയിലെടുത്ത നവാസ് കേരളത്തിലേക്കുള്ള യാത്രക്കിടയിലാണ് ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞത്. നവാസിന്റെ സുഹൃത്തുകള്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന രീതിയിലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് വന്നത്.
മാപ്പ്…. വിഷമിപ്പിച്ചതിന്…
മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്
ഇപ്പോള്‍ തിരികെ യാത്ര…
ഇങ്ങനെയാണ് നവാസ് ഫേസ്ബുക്കില്‍ കുറിച്ചത്. കരൂര്‍ റെയില്‍വേ പൊലീസില്‍ നിന്നും ഇന്ന് രാവിലെയോടെ മലമ്പുഴ പൊലീസ് ഏറ്റെടുത്ത നവാസ് ഇപ്പോള്‍ കൊച്ചിയിലേക്കുള്ള യാത്രയിലാണ്. വൈകിട്ട് നാല് മണിയ്ക്ക് മുന്‍പായി കൊച്ചിയിലെത്തും എന്നാണ് കരുതുന്നത്.