സി.ഐയുടെ തിരോധാനം: മേലുദ്യോഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി
കൊച്ചി: സി.ഐ നവാസിന്റെ തിരോധാനത്തില്‍ മേലുദ്യാഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും മെയിലിലൂടെ നല്‍കിയ പരാതിയിഇ ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് നവാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഭാര്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നവാസ് നാടു വിടാന്‍ കാരണം മാനസിക പീഡനം മൂലമാണെന്നും ഭാര്യ ആരോപിച്ചു.
എന്നാല്‍ ആരോപണ വിധേയനായ മേലുദ്യാഗസ്ഥന്റെ പേര് തന്നോട് പറഞ്ഞിട്ടില്ലെന്നും വയര്‍ലെസ് സെറ്റ് പരിശോധിക്കണമെന്നും ഇതു വഴി സി.ഐ യുമായി നവാസ് വാഗ്വാദം നടന്നുവെന്നത് സത്യമാണെന്നു മനസിലാകുമെന്നും നവാസിന്റെ ഭാര്യ പറഞ്ഞു. അതേസമയം നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൊല്ലത്തെത്തി. നവാസ് കായംകുളത്തു നിന്ന് കൊല്ലത്തെത്തിയതിന് സ്ഥിരീകരണം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം കൊല്ലത്തെത്തിയത്.