‘ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ, പക്ഷെ ചെറിയ ഒരു പ്രശ്നമുണ്ട്, തന്റെ തന്തയല്ല എന്റെ തന്ത’ ജി സുധാകരന്റെ മകന്‍ നവനീതിന്റെ ട്വീറ്റ് വൈറലാകുന്നു
കൊച്ചി: നേരം ഇരുട്ടി വെളുത്തപ്പോള്‍ മഹാരാഷ്ട്രയില്‍ ഉണ്ടായ പുതിയ രാഷ്ട്രീയ മാറ്റങ്ങളെ കേരള രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ബിജെപി ബൗദ്ധിക സെല്‍ അംഗം ടി. ജി മോഹന്‍ദാസ് ഇട്ട ട്വീറ്റിന് മന്ത്രി ജി സുധാകരന്റെ മകന്‍ നവനീത് സുധാകരന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മഹാരാഷ്ട്രയില്‍ ഒരു രാത്രിയില്‍ ഭരണം മാറിയത് സൂചിപ്പിച്ചാണ് നവംബര്‍ 23ന് രാത്രി 8.21ന് ടിജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്. ”എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടിതട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോള്‍ എ.കെ ബാലന്‍ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ മറ്റു മന്ത്രിമാര്‍ സുധാകരന്‍, കടകംപള്ളി, സി ദിവാകരന്‍ ലരേ.. എന്തു ചെയ്യും’ എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്.
ഇതിന് മറുപടിയായാണ് മന്ത്രി ജി സുധാകരന്റെ മകന്‍ നവനീത് ട്വീറ്റുമായി രംഗത്ത് എത്തിയത്. ‘ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ. പക്ഷെ ചെറിയ ഒരു പ്രശ്നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത. ‘ എന്നാണ് നവനീത് ഇതിന് മറുപടി നല്‍കിയത്. ലൂസിഫര്‍ എന്ന ചിത്രത്തിലെ ഡയലോഗിന് ചുവട് പിടിച്ചായിരുന്നു ഈ ട്വീറ്റ്. സോഷ്യല്‍ മീഡിയയിലെ ഇടതുപ്രോഫൈലുകള്‍ ഈ ട്വീറ്റ് തുടര്‍ന്ന് വൈറലാക്കുകയായിരുന്നു