NationalNewsRECENT POSTS
മോദി മൂന്നുവര്‍ഷത്തിനിടെ വിദേശയാത്രക്കായി വിമാനക്കൂലി ഇനത്തില്‍ ചെലവഴിച്ചത് 255 കോടി രൂപ! കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി വിമാനയാത്രയ്ക്ക് ചെലവഴിച്ചത് 255 കോടി രൂപ. വിദേശത്തേക്ക് പറക്കാന്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി ചെലവഴിച്ച തുകയാണിത്. പ്രധാനമന്ത്രിയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ യാത്രയുടെ മാത്രം കണക്കാണിത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത്.
2016-17 വര്‍ഷത്തില്‍ 76.27 കോടിയും 2017-18 വര്‍ഷത്തില്‍ 99.32 കോടിയുമാണ് മോഡിക്ക് യാത്ര ചെയ്യാന്‍ ഏര്‍പ്പാടാക്കിയ ചാര്‍ട്ടേഡ് വിമാനത്തിനായി സര്‍ക്കാര്‍ ചെലവാക്കിയത്. തൊട്ടടുത്ത വര്‍ഷം 79.91 കോടി രൂപ ഈ ഇനത്തില്‍ ചെവഴിച്ചെന്നും മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞു. 2016-17ല്‍ ഹോട്ട്ലൈന്‍ സൗകര്യങ്ങള്‍ക്കായി 2,24,75,451 രൂപയും 201718 ല്‍ 58,06,630 രൂപയുമാണ് ചെലവഴിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News