CrimeFeaturedKeralaNews

കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി ,യുവതിയടക്കം ഏഴ് പേർ പിടിയിൽ

കണ്ണൂർ: പുതുവത്സരത്തിൽ കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഘം പിടിയിൽ. ഒരു ഒരു യുവതിയടക്കം ഏഴ് പേരാണ് എംഡിഎംഎ ഉൾപെടെയുള്ള മയക്കുമരുന്നുമായി പിടിയിലായത്.

കരിമ്പം സർസയ്യിദ് സ്കൂളിന് സമീപത്തെ കെ. കെ.ഷമീറലി (28), നരിക്കോട്ടെ പി.സി. ത്വയ്യിബ് (28), ഹബീബ് നഗറിലെ മുഹമ്മദ് ഹനീഫ് (32), മഞ്ചേശ്വരം പച്ചബള യിലെ മുഹമ്മദ് ശിഹാബ് (22), കാസർക്കോട് മംഗൾപടിയിലെ മുഹമ്മദ് ഷഫീഖ് (22), വയനാട്ടെ കെ.ഷഹബാസ് (24), പാലക്കാട് കടുച്ചിറയിലെ എം.ഉമ (24) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 2,50,000 രൂപ വില മതി ക്കുന്ന 50 ഗ്രാം എം. ഡി. എം. എ, 40,000 രൂപ വിലമതിക്കുന്ന 8 എൽ. എസ്.ഡി സ്റ്റാമ്പുകൾ, 5000 രൂപയുടെ ഒരു ബോട്ടിൽ ഹാഷിഷ് ഓയിൽ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു.

ബക്കളം സ്നേഹ ഇൻ ഹോട്ടലിൽ വച്ചായിരുന്നു മയക്കുമരുന്ന് പാ‍ർട്ടി.കണ്ണൂർ,കാസർകോട്, പാലക്കാട് വയനാട് ജില്ലകളിൽ നിന്നുള്ള യുവാക്കളാണ് പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തയായി തളിപ്പറമ്പ് എക്സൈസ് വിഭാഗം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker