KeralaNews

തൃശൂരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

തൃശൂർ:നഗരത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് വേട്ട.വിവിധ സ്ഥലങ്ങളിൽ നിന്നായി വിൽപ്പനക്കായി എത്തിച്ച ലക്ഷങ്ങൾ വിലവരുന്ന അതിമാരകങ്ങളായ നിരോധിത മയക്കുമരുന്നുകളായ എംഡിഎംഎയുമായി യുവാവിനെ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യന്‍റെ നേതൃത്വത്തിലുള്ള സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡ് തൃശ്ശൂർ ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മാടക്കത്തറ വെള്ളാനിക്കര സ്വദേശിയായ മൂലേക്കാട്ടിൽ വീട്ടിൽ വൈഷ്ണവ് (25) ആണ് പിടിയിലായത്.

പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലവരുന്ന സിന്തറ്റിക് മയക്കുമരുന്ന്
തൃശ്ശൂരിലെ ചില ശരീരത്തിൽ ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വന്‍റതോതിൽ നിരോധിത ന്യൂ ജനറേഷന്‍റ മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൽ തൃശ്ശൂർസിറ്റി ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിലാകുന്നത്. മനുഷ്യശരീരത്തിന് അതിഹാനികരമായ കെമിക്കൽ‌സ് ഉപയോഗിച്ച് നിർമ്മിക്കുന്ന ക്രിസ്റ്റൽ രൂപത്തിലുള്ളതും, പാർട്ടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികൾക്ക് ജ്യൂസിൽ കലക്കി കുടിക്കാവുന്ന തരത്തിലുള്ള ഗുളിക രൂപത്തിലും ഉള്ളതുമായ നിരോധിതഎംഡിഎംഎയുമായാണ് യുവാവ് അറസ്റ്റിലാകുന്നത്.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന മയക്കുമരുന്നുകൾ യുവാക്കളും യുവതികളും ആണ് കൂടുതലായി ഉപയോഗിക്കുന്നത്. നഗരത്തിലെ ചില ന്യൂ ജനറേഷന്‍റ ശരീരത്തിൽ ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങളും ചില മാളുകളും കേന്ദ്രീകരിച്ച് വന്‍റതോതിൽ മയക്കുമരുന്നിന്‍റെ വിൽപ്പന അറസ്റ്റിലായ യുവാവ് നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

എംഡിഎംഎ എന്ന ലഹരിമരുന്ന് കേരളത്തിൽ യുവാക്കൾക്കിടയിൽ മെത്ത്, കല്ല്, പൊടി, കൽക്കണ്ടം എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഈ മയക്കുമരുന്ന് വായിലൂടെയും മൂക്കിലൂടെയും ചിലർ ഇന്‍റജക്ഷന്‍റ ആയി ഉപയോഗിക്കുന്നു. ഈ ലഹരി വസ്തുവിന്‍റെ ഉപയോഗത്തിൽ അരമണിക്കൂർ മുതൽ ഉപയോഗിച്ച ആളുടെ നാഡി വ്യവസ്ഥയെ ലഹരി ബാധിക്കുന്നു. ഇതിന്‍റ ലഹരി ആറുമണിക്കൂർ മുതൽ എട്ടുമണിക്കൂർ വരെ നീണ്ടുനിൽക്കും. ഇതിന്‍റെ തുടർച്ചയായ ഉപയോഗം വൃക്കയേയും ഹൃദയത്തേയും ബാധിക്കുന്നു.

ഇതിന്‍റെ അമിത ഉപയോഗത്തിൽ മരണം വരെ സംഭവിക്കാം. പൊതുവെ പാർട്ടി ഡ്രഗ് ആയി അറിയപ്പെടുന്ന ഇത് കേരളത്തിൽ ആദ്യമായാണ് ഗുളികരൂപത്തിൽ പോലീസ് പിടിക്കുന്നത്. പാർട്ടികളിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് അവർ അറിയാതെ ജ്യൂസുകളിലും മദ്യത്തിലും കലക്കി നൽ കുന്നതിനായിട്ടാണ് ഗുളിക രൂപത്തിൽ ഇത്തരത്തിൽഎംഡിഎംഎ വിൽക്കുന്നത്. ഹാപ്പിനെസ് ഡ്രഗ് എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.

ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് യുവാവിന് ലഭിച്ചത് അന്യസംസ്ഥാനത്തുനിന്നും മലയാളികൾ മുഖേനയാണ് എന്ന് മനസ്സിലാക്കാന്‍‌ കഴിഞ്ഞിട്ടുള്ളത്. അറസ്റ്റിലായ യുവാവ് ആർക്കൊക്കെ മയക്കുമരുന്ന് വിൽ പ്പന നടത്തിയിട്ടുണ്ടെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

തൃശ്ശൂർ സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്‍ററ് കമ്മീഷണർടി. ആർ.രാജേഷ്, തൃശ്ശൂർസിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്‍ററ് കമ്മീഷണർഗോപാലകൃഷ്ണന്‍റ, ഈസ്റ്റ് സർക്കിൾ ഇന്‍റസ്‌പെക്ടർ പി.ലാൽ കുമാർ, ഈസ്റ്റ് എസ്െഎ സിനോജ്, തൃശ്ശൂർസിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ്െഎ ടി.ആർ.ഗ്ലാഡ്സ്റ്റൺ, എഎസ്െഎ മാരായ ഗോപാലകൃഷ്ണന്‍റ, രാഗേഷ്, സീനിയർസിവിൽ പോലീസുദ്ധ്യോഗസ്ഥരായ ജീവന്‍.ടി.വി, സിവിൽ പോലീസുദ്ധ്യോഗസ്ഥരായ ശരത്ത്, ആഷിഷ്, സുബിന്‍ സുധി, നക്ഖഫൽ തൃശ്ശൂർഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്െഎ മാരായ വിജയന്‍, ഗീതുമോൾ, സിവിൽ പോലീസുദ്ധ്യോഗസ്ഥരായ വിജയരാജ്, അലന്‍, മോന്‍ ഷാ എന്നിവരുൾപ്പെടുന്ന അന്വേഷണസംഘമാണ് ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് കണ്ടെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker