EntertainmentNationalNews
തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് രണ്ടാം തവണയും കൊവിഡ്
തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് നടന് കൊവിഡ് ബാധിക്കുന്നത്. താരത്തിന്റെ അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.കഴിഞ്ഞ ദിവസം ചില ശാരീരിക അസ്വസ്ഥതകൾ പ്രകടമായതിനെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോൾ ആണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ബാലകൃഷ്ണ ഇപ്പോൾ ഹോം ഐസൊലേഷനിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സഹകരിച്ചവർ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് താരം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News