CrimeKeralaNews

നാഗമ്പടം കൊലപാതകം: പ്രതിയ്ക്കു ഇരട്ട ജീവപര്യന്തം കഠിനതടവും പിഴയും

കോട്ടയം:നാഗമ്പടത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കു ഇരട്ട ജീവപര്യന്തം.കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും, മറ്റു രണ്ടു വകുപ്പുകളിലായി ഏഴും അഞ്ചു വർഷം വീതം കഠിനതടവുമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിക്കണമെന്നു വ്യക്തമാക്കാത്തതിനാൽ ശിക്ഷ ഇരട്ടജീവപര്യന്തമായി മാറും.

അയർക്കുന്നം അമയന്നൂർ മഹാത്മാകോളനിയിൽ തങ്കച്ചന്റെ മകൻ രാജേഷിനെ (40) തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഇടുക്കി രാജാക്കാട് പൊൻമുടി കളപ്പുരയ്ക്കൽ ജോമോനെ (29)യാണ് അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി വി.ബി സുജയമ്മ ശിക്ഷിച്ചത്.

2015 ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
നാഗമ്പടം ബസ് സ്റ്റാന്റിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ തങ്കച്ചനെ ജോമോൻ കല്ലിനിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അന്ന് ഈസ്റ്റ് സി.ഐ ആയിരുന്ന എ.ജെ തോമസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

ഐ.പി.സി 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവും അരലക്ഷം രൂപയുമാണ് പിഴ. പിഴ അടിച്ചെങ്കിൽ ആറു മാസം തടവ് അനുഭവിക്കണം. ഐ.പി.സി 392 പ്രകാരം മോഷണത്തിന് അഞ്ചു വർഷം കഠിനതടവും 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ അഞ്ചു മാസം കഠിന തടവ് അനുഭവിക്കണം. ഐപിസി 397 പ്രകാരം കവർച്ചയ്ക്ക് ഏഴു വർഷം കഠിന തടവും അനുഭവിക്കേണ്ടി വരും.

പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഗിരിജാ ബിജു കോടതിയിൽ ഹാജരായി.23 സാക്ഷികളും, 29 പ്രമാണങ്ങളും പത്ത് തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. കേസിന്റെ വിചാരണയുടെ ആദ്യ ഘട്ടം മുതൽ തന്നെ പ്രതി ജോമോൻ അക്രമാസക്തനായിരുന്നു. കേസിന്റെ വിധി പ്രഖ്യാപിക്കാനിരുന്ന ദിവസം വിലങ്ങ് അണിയാൻ വിസമ്മതിച്ച പ്രതി, ജയിലിൽ നിന്നും ഇറങ്ങാൻ തയ്യാറായില്ല. ഇതോടെ വിചാരണ മുടങ്ങിയിരുന്നു. ഇന്നലെ രാവിലെയും പ്രശ്‌നമുണ്ടാക്കിയ പ്രതിയെ ബലം പ്രയോഗിച്ചാണ് കോടതിയിൽ എത്തിച്ചത്. കേസിൽ ശിക്ഷിച്ചതിനെ തുടർന്ന് ജോമോനെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു അയച്ചെങ്കിലും, വിയ്യൂരിലേയ്ക്കു പോകണെന്നാവശ്യപ്പെട്ട് ഇയാൾ ബഹളമുണ്ടാക്കി. തുടർന്ന്, പൊലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കൊണ്ടു പോയത്.
നിലവിൽ ഏറ്റുമാനൂർ സ്റ്റേഷൻ ഹോസ് ഓഫിസറായ എ.ജെ തോമസും, പ്രോസിക്യൂട്ടർ അഡ്വ.ഗിരിജാ ബിജുവും അടങ്ങുന്ന ടീം കൊലക്കേസുകളിൽ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിച്ചതിൽ അപൂർവ്വ നേട്ടവും ഇതോടെ സ്വന്തമാക്കി. ഈ കേസിൽ പ്രതിയ്ക്കു ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചതോടെ സി.ഐ എ.ജെ.തോമസ് അന്വേഷിച്ച തുടർച്ചയായ ആറാമത്തെ കേസിലാണ് പ്രതിയ്ക്കു ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker