Home-bannerKeralaNewsRECENT POSTS
വോട്ടു കുറയാന്‍ സാധ്യതയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരി
പാലാ: ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വോട്ടു കുറയാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കി സ്ഥാനാര്‍ഥി എന്‍.ഹരി. ഉപതെരഞ്ഞെടുപ്പില്‍ സാധാരണ കണ്ടുവരുന്ന രീതിയാണത്. ഭരണമുള്ള കക്ഷിയും പ്രബലമായ പ്രതിപക്ഷവും അണിനിരക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞ സാഹചര്യം മുന്‍പും ഉണ്ടായിട്ടുണ്ട്. എങ്കിലും ശുഭപ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നതെന്നും എന്‍.ഹരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഹരി യുഡിഎഫിന് വോട്ടു മറിച്ചുവെന്ന് ബിജെപിയില്‍ നിന്ന് തന്നെ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News