KeralaNews

വനിതാ പഞ്ചായത്തം​ഗം ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചതിൽ ദുരൂഹത; അന്വേഷിക്കണമെന്ന് മുസ്ലിം ലീ​ഗ്

കോഴിക്കോട്: പനങ്ങാട് ​ഗ്രാമപഞ്ചായത്ത് വനിതാ അം​ഗം ഓഫീസിൽ ആത്മ​ഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീ​ഗ്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് പനങ്ങാട് പഞ്ചായത്ത് മുസ്ലിം ലീ​ഗ് കമ്മിറ്റിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് ലീ​ഗ് ബാലുശേരി പൊലീസിൽ പരാതി നൽകി.

മാർച്ച് ഏഴിനാണ് പനങ്ങാട് പഞ്ചായത്തം​ഗത്തെ ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. വിഷാംശം ഉളളിൽ ചെന്നിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. ജനപ്രതിനിധി ഓഫീസിൽ ആത്മഹത്യയ്ക്ക് ശ്രമിക്കാനുണ്ടായ സാഹചര്യം ദുരൂഹമാണെന്നും അന്വേഷിക്കണമെന്നും വാർത്താ സമ്മേളനത്തിൽ യൂത്ത് ലീ​ഗ് ആവശ്യപ്പെട്ടു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button