കൊച്ചി:മലയാള സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് നടി മാളവിക മേനോന്‍. സോഷ്യല്‍ മീഡിയയലേയും നിറ സാന്നിധ്യമാണ് മാളവിക. സോഷ്യല്‍ മീഡിയയില്‍ സജീവമായതു കൊണ്ട് തന്നെ അതിന്റെ മോശം വശങ്ങളും മാളവികയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് മാളവിക.
കൊടുങ്ങല്ലൂരുകാരിയാണ് മാളവിക. അച്ഛന്‍ ബാലചന്ദ്രനു കണ്‍സ്ട്രക്ഷന്‍ ബിസിനസാണ്. അമ്മ ശ്രീകലയും എഞ്ചിനീയറിങ് പഠിക്കുന്ന അനിയന്‍ അരവിന്ദുമാണ് തന്റെ ലോകമെന്നാണ് മാളവിക പറയുന്നത്. പിന്നാലെയാണ് താരം തന്റെ പേരില്‍ പ്രചരിച്ച വീഡിയോയെക്കുറിച്ച് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
”ഷൂട്ടിങ്ങിന് വേണ്ടിയുള്ള ഒരു യാത്രയ്ക്കിടെ എന്റെ ഫോണിലേക്ക് തുരുതുരാ കോളുകള്‍ വരാന്‍ തുടങ്ങി. പലരും പറയുന്നത് എന്റെ ലീക്ക്ഡ് വീഡിയോസ് വന്നിട്ടുണ്ട് എന്നാണ്. ഷൂട്ടിനിടെയുള്ള എന്റെ വീഡിയോ ഫോട്ടോഗ്രാഫര്‍ തന്നെ ലീക്ക് ചെയ്തുവെന്ന മട്ടിലാണ് ചിലര്‍ സംസാരിക്കുന്നത്. പിന്നെയാണ് സംഗതി മനസിലായത്” എന്നാണ് മാളവിക പറയുന്നു. തുടര്‍ന്ന് എന്താണ് സത്യത്തില്‍ സംഭവിച്ചതെന്നും മാളവിക വ്യക്തമാക്കുന്നു.
പരിചയമുള്ള ഒരു ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഭാര്യയുമൊത്ത് ഞാനൊരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അതിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ എന്റെ യൂട്യൂബ് ചാനലില്‍ അപ്പ്‌ലോഡും ചെയ്തിരുന്നുവെന്നാണ് മാളവിക പറയുന്നത്. ഞാനും അമ്മയും അനിയനുമൊക്കെ ഉള്ള ആ വീഡിയോയില്‍ നിന്നും മുറിച്ചെടുത്ത ഒരു ഭാഗമാണ് സൂം ചെയ്ത് പുതിയ വീഡിയോയാക്കി ഇറക്കുകയായിരുന്നുവെന്നാണ് മാളവിക പറയുന്നത്.
ചോദിച്ചവരോടെല്ലാം ഇക്കാര്യം അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തു. കമന്റ് ഇടുന്ന എല്ലാവരോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ലല്ലോ എന്നാണ് മാളവിക ചോദിക്കുന്നത്. മോശമായി ഒന്നും ചെയ്തില്ല, എന്ന ഉറപ്പ് ഉള്ളിടത്തോളം ആരേയും പേടിക്കേണ്ടതില്ലെന്നും താരം വ്യക്തമാക്കുന്നു. ആരേയും എന്തും പറയാമെന്ന മട്ടാണ് ചില സൈബര്‍ സ്‌നേഹിതന്മാര്‍ക്ക്. ഫേക്ക് അക്കൗണ്ടിലൂടെ എന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ സൈബര്‍ നടപടികള്‍ എടുത്തിരുന്നുവെന്നും താരം അറിയിച്ചു.
തനിക്ക് സ്‌റ്റേജില്‍ കയറാന്‍ പേടിയാണെന്നും മാളവിക പറയുന്നുണ്ട്. മൂന്ന് വയസ് മുതല്‍ ഭരതനാട്യം പഠിക്കുന്നുണ്ടെങ്കിലും യൂത്ത് ഫെസ്റ്റിവലില്‍ ഒന്നും മത്സരിച്ചിട്ടേയില്ല. കാര്യമെന്തെന്നോ സ്‌റ്റേജിലെ പേടി ആണെന്നാണ് മാളവിക പറയുന്നു. എന്നാല്‍ അങ്ങനെ പേടിച്ച ഞാന്‍ സിനിമയിലെത്തിയെന്നും താരം ചൂണ്ടിക്കാണിക്കുന്നു. ആദ്യമായി സിനിമാ ഷൂട്ടിങ് കാണുന്നത് നാലോ അഞ്ചോ വയസുള്ളപ്പോഴാണ്, മിന്നാമിന്നിക്കൂട്ടം. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ നിദ്രയിലേക്ക് വിളിച്ചുവെന്നും മാളവിക പറയുന്നു.
കരിയറില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ എനിക്ക് ഓരോ സിനിമയും ടെക്‌സ്റ്റ് ബുക്കാണ്. കടുവ, ആറാട്ട്, പാപ്പന്‍, സിബിഐ 5, ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ സിനിമകളുടെ ഭാഗമാകാനായി. പതിമൂന്നാം രാത്രി, ദിലീപേട്ടന്‍ നായകനായെത്തുന്ന ഡി 148, ഇന്ദിര ഒക്കെ റിലീസാകാനുണ്ട്. നല്ല വേഷങ്ങളും കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.