24.3 C
Kottayam
Friday, September 27, 2024

അൻവർ പറഞ്ഞതിൽ ഒരു ഗുരുതര ആരോപണവുമില്ല, ആലോചിച്ച് ആവശ്യമായ നിലപാടെടുക്കും: എം.വി. ഗോവിന്ദൻ

Must read

ന്യൂഡൽഹി: പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ചത് ഗുരുതര ആരോപണമല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോപണങ്ങൾ ഇല്ലാത്തതാണ് പ്രശ്നമെന്നും വെള്ളിയാഴ്ച വിശദമായി കാര്യങ്ങൾ പറയാമെന്നും ഗോവിന്ദൻ ഡൽഹിയിൽ പറഞ്ഞു.

പാർട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അൻവറിന്റെ പ്രസ്താവനകൾ മാറരുതെന്ന് നേരത്തെ പറഞ്ഞതാണ്. പാർട്ടിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനുമെതിരായി പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങൾ പി.വി അൻവർ അവതരിപ്പിച്ചുവെന്നാണ് അറിയുന്നത്. വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കും, ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസം പറഞ്ഞ അതേ ഭാഗമാണ് വിശദീകരിക്കാനുള്ളത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനും പാർട്ടിക്കുമെതിരായി വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും പറയുന്നതിനോടൊപ്പം ചേർന്ന് പാർട്ടിവിരുദ്ധ, സർക്കാർവിരുദ്ധ നിലപാട് സ്വീകരിക്കുന്ന സമീപനം ആവർത്തിക്കരുത് എന്ന് പറഞ്ഞതാണ്. അതുസംബന്ധിച്ച് പാർട്ടി വ്യക്തമായ നിലപാട് സ്വീകരിക്കും, ഗോവിന്ദൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിന്‍റെ തുറന്നുപറച്ചിൽ അതീവ ഗൗരവം; നിര്‍ണായക തീരുമാനവുമായി യുഡിഎഫ്, മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം

തിരുവനന്തപുരം: പിവി അൻവറിന്‍റെ യുദ്ധ പ്രഖ്യാപനം ആയുധമാക്കാൻ യുഡിഎഫ്. മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ യു‍ഡിഎഫ് യോഗം തീരുമാനിച്ചു. ഭരണകക്ഷി എംഎൽഎയായ പിവി അൻവറിന്‍റെ തുറന്നു പറച്ചിൽ അതീവ ഗൗരവമേറിയതെന്ന് യുഡിഎഫ് യോഗത്തിൽ...

കോടിയേരിയുടെ മൃതദേഹം എകെജി സെന്ററിൽ പൊതുദർശനത്തിനു വെച്ചില്ല; മുഖ്യമന്ത്രിക്ക് യൂറോപ്പിൽപോകാനെന്ന് അൻവർ

നിലമ്പൂർ: തൃശ്ശൂരിൽ ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം വിജയിച്ചുവെന്ന് പി.വി അൻവർ എം.എൽ.എ. ചില അഡ്ജസ്റ്റ്മെന്റുകൾ നടത്തേണ്ട ആവശ്യമുള്ള വ്യക്തിയായിരിക്കാം എ.ഡി.ജി.പി.ക്ക് നിർദേശം നൽകിയതെന്നും പി.വി. അൻവർ പറഞ്ഞു. കേരളത്തിൽ ബി.ജെ.പിക്ക് സീറ്റ് ഉണ്ടാക്കിക്കൊടുക്കേണ്ട ആവശ്യം ആർക്കാണോ...

‘പിണറായി അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി’ റിയാസിന് വേണ്ടി മാത്രമല്ല പാര്‍ട്ടിയെന്ന് അന്‍വര്‍

മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ തുറന്നടിച്ച് പിവി അൻവര്‍ എംഎല്‍എ. ഒരു റിയാസിന് വേണ്ടി മാത്രമല്ല പാര്‍ട്ടിയെന്നും മരുമകന് വേണ്ടിയാകും മുഖ്യമന്ത്രി പല കാര്യങ്ങളിലും സംരക്ഷണം ഒരുക്കുന്നതെന്നും പിവി അൻവര്‍...

‘ജനങ്ങള്‍ തന്നത്, എംഎൽഎ സ്ഥാനം രാജിവെക്കില്ല’; എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് പി വി അൻവർ

മലപ്പുറം: എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിലമ്പൂര്‍ എംഎൽഎ പി വി അൻവർ. പാര്‍ലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച അൻവർ, എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങള്‍ തന്നതാണ്. പാർട്ടി...

ബിജെപിയെ കുറ്റം പറയാൻ സാധിക്കില്ല; കോടിയേരിയുണ്ടെങ്കിൽ ഇങ്ങനൊരു അവസ്ഥയുണ്ടാകില്ലെന്നും അൻവർ

മലപ്പുറം: തൃശൂര്‍ പൂരം കലക്കലില്‍ ബിജെപിയെ കുറ്റം പറയാന്‍ പറ്റില്ലെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. അവര്‍ തിരഞ്ഞെടുപ്പ് തന്ത്രം പ്രയോഗിച്ചതാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു കാരണവശാലും എംഎല്‍എ...

Popular this week