കേരളത്തിലെ 15 മുത്തൂറ്റ് ശാഖകള്‍ക്ക് ഇന്ന് പൂട്ടു വീഴും; അടച്ചുപൂട്ടുന്ന ശാഖകള്‍ ഇവയാണ്
കൊച്ചി: കേരളത്തിലെ 15 ശാഖകള്‍ക്ക് കൂടി ഇന്ന് പൂട്ടുവീഴും. മുത്തൂറ്റ് തന്നെയാണ് ഇക്കാര്യം പരസ്യത്തിലൂടെ അറിയിച്ചിരിക്കുന്നത്. ശാഖകള്‍ പൂട്ടുന്നതിന്റെ കാരണം പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ ശാഖകളില്‍ സ്വര്‍ണ പണയത്തില്‍ വായ്പ അനുവദിക്കില്ലെന്നും പരസ്യത്തില്‍ പറയുന്നു. തൊഴിലാളി സമരം തുടരുന്നതിനിടെയാണ് മുത്തൂറ്റിന്റെ 15 ശാഖകള്‍ പൂട്ടുന്നതായുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നത്. പുതിയതായി വരുന്ന ഗോള്‍ഡ് ലോണുകള്‍ ഇനി സ്വീകരിക്കില്ലെന്നും 15 ശാഖകള്‍ പൂട്ടുന്നുവെന്നുമാണ് പരസ്യം.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടക്കല്‍ അടക്കം 15 മുത്തൂറ്റ് ശാഖകളാണ് പൂട്ടാനൊരുങ്ങുന്നത്. ഇപ്പോള്‍ എടുത്തിട്ടുള്ള ഗോള്‍ഡ് ലോണുകള്‍ എടുക്കാന്‍ മൂന്ന് മാസ സമയം അനുവദിച്ചിട്ടുണ്ട്. ബോണ്ട് അടക്കമുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും വ്യക്തിപരമായി അറിയിക്കുമെന്നും ഉപഭോക്താക്കള്‍ നേരിട്ട പ്രയാസത്തില്‍ വേദനയുണ്ടെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം.ഇന്നലെ മുത്തൂറ്റ് ഓഫീസിലേക്കുള്ള സി.ഐ.ടി.യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു.
സമരം മറികടന്ന് ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് ജീവനക്കാര്‍ രാവിലെ മുതല്‍ മൂത്തൂറ്റ് ഓഫീസിന് മുന്നില്‍ എത്തിയപ്പോള്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. അതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളികളുടെ സമരം നടന്നുവരികയാണ്. കേരളത്തിലാകെ 600 ഓളം ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനുള്ളത്. ഇതില്‍ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്. ഈ ബ്രാഞ്ചുകള്‍ പൂട്ടാനാണ് തീരുമാനം എന്നായിരുന്നു മാനേജ്മെന്റ് അറിയിച്ചത്.
അടച്ചുപൂട്ടുന്ന ശാഖകളുടെ പേര് വിവരങ്ങൾ :
- എറണാകുളം- കത്രിക്കടവ് – മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, എറണാകുളം, കത്രിക്കടവ് – ഫോൺ- 0484-3114563
- പനംഗാട് (KE)- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, താമരപ്പള്ളി ബിൽഡിംഗ്, എൻഎം സ്റ്റോർസ് ജംഗ്ഷൻ, ഫോൺ- 0484-2703996
- കങ്ങരപ്പടി (KE)- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, 14/452(B1), 1st Floor, ബെസ്റ്റ് ബേക്കറിക്ക് മുകൾ വശം, വെള്ളംപാറ ആർക്കേഡ്, ഫോൺ- 0484-2410822
- പൊന്നാരിമംഗലം– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ബിൽഡിംഗ് നമ്പർ 3, 625G, 1st ഫ്‌ളോർ,ബോട്ട് ജെട്ടിക്ക് സമീപം, ഫോൺ- 0484-2750333
- ട്രിവാൻഡ്രം- ഉള്ളൂർ– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, 1st ഫ്‌ളോർ TC 7/678 കൊച്ചുള്ളൂർ ജംഗ്ഷൻ, ഉള്ളൂർ മെഡിക്കൽ കോളജ് പിഒ, ഫോൺ- 0471-2440557
- പെരിങ്ങാമല- (KE)- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഓൾഡ് ശക്തി ഹോസ്പിറ്റൽ, ബിൽഡിംഗ് നമ്പർ : VP/IV/197 പെരിങ്ങാമല, പള്ളിച്ചാൽ- വിഴിഞ്ഞം റോഡ്, ഫോൺ- 0471-2400210
- പുനലൂർ- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഗോപി കൃഷ്ണ ബിസിനസ്സ് സെന്റർ ഹോസ്പിറ്റൽ ജംഗ്ഷൻ, പുനലൂർ- ഫോൺ : -0475-2226094
- കൊട്ടാരക്കര സിറ്റി ബ്രാഞ്ച് – മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ജോസ് ടവർ, സിറ്റി ബ്രാഞ്ച് – ഫോൺ : 0474-3225341
- ഭരണിക്കാവ്– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഐശ്വര്യ കോംപ്ലക്‌സ്, ഭരണിക്കാവ്, ശാസ്താംകോട്ട- ഫോൺ : 0476-2830924
- തെങ്ങന (KE)- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, തടത്തിൽ ബിൽഡിംഗ്, പെരുമ്പനച്ചി, പിഒ തെങ്ങന, ഫോൺ- 0481-2474171
- കുമിളി-കൊളുത്തുപാലം– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഗുരുദേവ് കോംപ്ലക്‌സ് , കൊളുത്തുപാലം, ഫോൺ- 0486-223396
- പാതിരിപാല (KE)– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ചോലക്കൽ കോംപ്ലക്‌സ്, നഗരിപുരം പിഒസ പാതിരിപാല, ഫോൺ- 0491-2873233
- പാലക്കാട്-സുൽത്താൻപേട്ട്- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഫസ്റ്റ് ഫ്‌ളോർ അനുഗ്രഹ കോംപ്ലക്‌സ്, എച്ച്പിഒ റോഡ്, സുൽത്താൻപേട്ട്, പാലക്കാട്- ഫോൺ- 0491-2545954
- കോട്ടക്കൽ– ചങ്ങുവെട്ടി- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, അഡത്തിൽ കോംപ്ലക്‌സ്, ചങ്ങുവെട്ടി, ഫോൺ-0483-2740940
- മലപ്പുറം-ഡൗൺ ഹിൽ- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, സിറ്റി ട്രേഡ് സെന്റർ, കോട്ടപ്പടി, ഫോൺ- 0483-2732210