KeralaNewsRECENT POSTS
സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തോടൊപ്പം ഇനി പാട്ടും! മാര്‍ഗനിര്‍ദേശവുമായി എന്‍.സി.ഇ.ആര്‍.ഡി
ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ഉച്ചഭക്ഷണ സമയത്ത് കുട്ടികളെ പാട്ടു കേള്‍പ്പിക്കാന്‍ പദ്ധതിയുമായി എന്‍.സി.ഇ.ആര്‍.ഡി. പഠനത്തിന് ഇടയ്ക്കുള്ള ഇടവേള ആനന്ദകരമാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പാട്ടുകള്‍ ഉച്ചഭക്ഷണ സമയത്ത് കേള്‍പ്പിക്കാനാണ് എന്‍.സി.ഇ.ആര്‍.ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പാട്ടു കേള്‍ക്കുന്നത് കുട്ടികളെ കാര്യങ്ങള്‍ കൂടുതല്‍ സ്വീകാര്യതയോടെ സമീപിക്കാന്‍ പ്രാപ്തമാക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നുവെന്നും മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. രാജ്യത്തെ 34 നഗരങ്ങളില്‍ ഒരു വര്‍ഷം നീണ്ട പഠനത്തിനൊടുവിലാണ് എന്‍സിഇആര്‍ടിയുടെ ഈ നീക്കം. പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലേയ്ക്കായി പ്രത്യേകം മാര്‍ഗ നിര്‍ദേശങ്ങളാണ് എന്‍സിഇആര്‍ടി പുറത്തിറക്കിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News