വാട്‌സ്ആപ്പിലൂടെ യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ച സംഗീത സംവിധായകന്‍ അറസ്റ്റില്‍
ബംഗളൂരു: വാട്സ്ആപ്പിലൂടെ യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ച സംഗീത സംവിധായകന്‍ അറസ്റ്റില്‍. ബംഗളുരു കെ.എസ് ലേഔട്ട് സ്വദേശി മുരളീധര്‍ റാവുവാണ് അറസ്റ്റിലായത്. 2017ലാണ് മുരളീധര്‍ റാവു യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ അടുപ്പത്തിലാകുകയും ചെയ്തു. പലതവണ വിലക്കിയിട്ടും വാട്സ്ആപ്പ് വഴി മുരളീധര്‍ റാവും നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ചെന്നാണ് യുവതിയുടെ പരാതി.
നിരവധി സിനിമകളില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്ന വാദവുമായാണ് അയാള്‍ സമീപിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. തന്നോട് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നും ചോദിച്ചു. ഉണ്ടെന്നു പറഞ്ഞതോടെ അയാളുടെ സ്വഭാവം മാറി. മുരളീധര്‍ റാവു പിന്നീട് അശ്ലീല സന്ദേശങ്ങളും, ചിത്രങ്ങളും അയക്കാന്‍ തുടങ്ങി.
ഒരു ദിവസം അയാളുടെ ചിത്രം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. സ്വന്തം നഗ്ന ചിത്രം തന്നെ അയാള്‍ എനിക്കയച്ചു. ഇനി ആവര്‍ത്തിക്കരുതെന്ന് അയാളോട് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. അതിനാലാണ് പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു.