CrimeNationalNews

കണ്ണിൽ പശ തേച്ച് ഒട്ടിച്ചശേഷം കഴുത്തറത്ത് കാെന്നു, ലൈംഗികമായി പീഡിപ്പിച്ച 59 കാരനോട് 24 കാരി ചെയ്തത്

ചെന്നൈ: ലൈംഗിക പീഡനത്തിന് ശേഷം  ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 54 കാരനെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്‌നാട് തിരുവട്ടിയൂര്‍ സ്വദേശി ശേഖറിനെയാണ് 24 കാരിയായ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് ക്രോസ് റോഡിനു സമീപം മദ്ധ്യവയസ്‌കന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തിലൂടെയാണ് ശേഖറിന്റെ മകളുടെ സുഹൃത്തായ യുവതിയെ പിടികൂടിയത്.ശേഖറിന്റെ മകളെ കാണാനായി യുവതി ഇടയ്ക്കിടെ  വീട്ടില്‍ വരാറുണ്ടായിരുന്നു.

ഇത്തരത്തില്‍ ഒരുതവണ വീട്ടിലെത്തിയപ്പോഴാണ് ശേഖര്‍ യുവതിയെ പീഡിപ്പിച്ചത്. തുടർന്ന്  നാലര വര്‍ഷത്തോളം ശേഖര്‍ യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം അറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കാതിരിക്കാന്‍ ശേഖര്‍ പണം നല്‍കി അവരെ ഒതുക്കി.

അടുത്തിടെ യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു.തിങ്കളാഴ്ച രാത്രി ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞ് ശേഖറിനെ ബസന്ത് നഗര്‍ ബീച്ചിലേക്ക് വിളിച്ചു വരുത്തി. അല്പസമയം സംസാരിച്ചിരുന്നതിനുശേഷം യുവതി ശേഖറിനോട് കണ്ണടയ്ക്കാന്‍ ആവശ്യപ്പെട്ടു.

ശേഖര്‍ കണ്ണടച്ചതോടെ ശേഖറിന്റെ കണ്ണിന് മുകളില്‍ പശതേച്ച് ഒട്ടിച്ചു. തുടര്‍ന്ന് കത്തിയെടുത്ത് കഴുത്തറുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം യുവതി കടന്നുകളഞ്ഞു.കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ ഏയ് അത് അന്വേഷണത്തിലാണ് ആണ് പോലീസ് പ്രതിയെ കണ്ടെത്തിയത്  കൊലപാതക സ്ഥലത്തുനിന്നും ചുരിദാർ ധരിച്ച ഒരു സ്ത്രീ  ഓടിപ്പോകുന്നത്  ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker