ബലാത്സംഗം ചൊറുത്തു,അയല്‍വാസി റബര്‍ തോട്ടത്തില്‍ വീട്ടമ്മയെ കുത്തിക്കൊന്നു
കൊച്ചി: കോതമംഗലം വടാട്ടുപാറയില്‍ ബലാത്സംഗശ്രമം തടഞ്ഞ വീട്ടമ്മ കുത്തേറ്റുമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ടാപ്പിംഗ് തൊഴിലാളിയായ കുഞ്ഞുമുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ടാപ്പിംഗ് തൊഴിലാളിയായ മേരി റബര്‍ തോട്ടത്തില്‍ പാലെടുക്കാന്‍ പോയി ഏറെ നേരംകഴിഞ്ഞിട്ടും മടങ്ങിയെത്താതെ വന്നതോടെ ഭര്‍ത്താവ് മാത്യു നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് കിടന്ന മേരിയെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു.ശരീരത്തിലെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമാവാത്തതിനാല്‍ മോഷണശ്രമമല്ലെന്ന് ഒറ്റനോട്ടത്തില്‍ പോലീസ് മനസിലാക്കി. തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് അയല്‍വാസികൂടിയായി കുഞ്ഞുമുഹമ്മദിനെ പിടികൂടിയത്.രാവിലെ തോട്ടത്തിലെത്തിയപ്പോള്‍ ഇംഗിതമറിയിച്ചു. വഴങ്ങാതെ വന്നപ്പോള്‍ ബലംപ്രയോഗിച്ചു.ഇതിനെ പ്രതിരോധിച്ചതോടെ കയ്യിലുണ്ടായ ആയുധം ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു.