CrimeNationalNews

ജ്യോത്സ്യന്റെ ഉപദേശപ്രകാരം ഒരുമാസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊന്നു

ചിക്മംഗളൂരു: ജ്യോത്സ്യന്റെ വാക്ക് കേട്ട് ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്ക്മംഗല്ലൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവും പ്രതിയുമായ മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. നല്ല ഭാവിക്കായി കുഞ്ഞിനെ കൊല്ലണമെന്ന് ജ്യോത്സ്യന്‍ പരഞ്ഞതും പെണ്‍കുട്ടി ജനിച്ചതിലെ അതൃപ്തിയുമാണ് അച്ഛനെ ക്രൂര കൊലുപാതകത്തിന് പ്രേരിപ്പിച്ചത്.

കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം നടന്നത്. കൊലപാതകത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പരാതിയിലാണ് നടപടി. പെണ്‍കുട്ടി പിറന്നത് മുതല്‍ ഇയാള്‍ നിരന്തരം ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. പിന്നീട് ഇയാള്‍ ജോത്സ്യനെ സമീപിച്ചു. എന്നാല്‍ നല്ല ഭാവിക്ക് പെണ്‍കുട്ടിയെ കൊല്ലുന്നതാണ് നല്ലതെന്ന ജോത്സ്യന്റെ ഉപദേശത്തെ തുടര്‍ന്നാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തത്.

ഭാര്യ അടുക്കളയില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തുന്നത്. ഈ സമയം മറ്റ് കുടുംബാംഗങ്ങള്‍ വീട്ടിലില്ലായിരുന്നു. ഇയാള്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, ഒന്നുമറിയാത്തപോലെ കിടന്നുറങ്ങി. അടുക്കളയില്‍ നിന്നും ഭാര്യ തിരിച്ചെത്തിയപ്പോള്‍ കുട്ടിയുടെ മൂക്കില്‍നിന്ന് രക്തം വരുന്നതും ശ്വാസം നിലച്ചതും ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ മഞ്ജുനാഥിനെ വിളിച്ചുണര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ മരണം അസ്വാഭാവികമാണെന്നും പൊലീസില്‍ പരാതിപ്പെടണമെന്നും ഡോക്ടര്‍ അറിയിച്ചതോടെ മഞ്ജുനാഥ് അസ്വസ്ഥനായി. ഇയാളുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ ഭാര്യ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് മഞ്ജുനാഥ് സംഭവം വിവരിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker