CrimeHome-bannerKeralaNewsTrending
മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊന്നു
ആലപ്പുഴ: മാവേലിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. വള്ളികുന്നം സ്റ്റേഷനിലെ സി.പി.ഒ സൗമ്യ(30)യാണ് കൊല്ലപ്പെട്ടത്. വഴിയിലൂടെ നടന്ന് പോകുകയായിരുന്ന സൗമ്യയുടെ ദേഹത്തേക്ക് കാറിലെത്തിയ യുവാവ് പെട്രോള്‍ ഒഴിക്കുകയായിരിന്നു. സംഭവത്തില്‍ യുവാവിനും പൊള്ളലേറ്റിട്ടുണ്ട്.
ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തീ കൊളുത്തിയത് പോലീസുകാരനാണെന്ന് സംശയം.ഉച്ചയ്ക്ക് 3: 30 നായിരുന്നു സംഭവം. ജോലികഴിഞ്ഞ് മടങ്ങിയ സൗമ്യയെ കാറിലെത്തിയ യുവാവ് ഇടിച്ചിട്ടശേഷം വെട്ടുകയും തുടർന്ന് തീകൊളുത്തുകയായിരുന്നു. സംഭവത്തിന്റെ പിന്നിലെ കാരണം പോലീസ് അന്വേഷണിച്ചുവരികയാണ്. മൂന്ന് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട സൗമ്യ. പ്രതി ഉപയോഗിച്ച ആയുധവും കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News