CrimeKeralaNewsRECENT POSTS
കൊല്ലത്ത് യുവതി വാടകവീട്ടില്‍ മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന ബന്ധു ഒളിവില്‍
കൊല്ലം: കൊല്ലത്ത് യുവതിയെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുഴിക്കോട് സ്വദേശിനി സ്മിത (32)യെ ആണ് പുത്തൂര്‍ വെണ്ടാറിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. സംഭവത്തെ തുടര്‍ന്ന് വാടക വീട്ടില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുവും കൊല്ലം സ്വദേശിയുമായ യുവാവ് ഒളിവിലാണ്.
യുവാവ് സ്മിതയുടെ സുഹൃത്തായ യുവതിയെയും ഭര്‍ത്താവിനെയും വിളിച്ചുപറഞ്ഞതുപ്രകാരം അവര്‍ വീട്ടില്‍ എത്തിയപ്പഴാണ് മൃതദേഹം കണ്ടത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്മിതയുടെ രണ്ടു മക്കള്‍ വീട്ടിലുണ്ടായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News