CrimeKeralaNewsRECENT POSTS

കാസര്‍കോട് മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

കാസര്‍കോട്: കാസര്‍കോട് ചിറ്റാരിക്കാലില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തില്‍ ദാമോദരനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ദാമോദരനും മകന്‍ അനീഷും ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നും ഇതിനിടയില്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. വാക്ക് തര്‍ക്കത്തിനൊടുവില്‍ തടിക്കഷ്ണം എടുത്ത് അനീഷ് ദാമോദരന്റെ തലയ്ക്കുകയായിരിന്നു.

സംഭവത്തില്‍ അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker