അനില്‍ അക്കരയെ ‘പടമാക്കി’ എം.കെ മുനീര്‍; സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരി
നിയമസഭയില്‍ എം.എല്‍.എമാര്‍ പരസ്പരം ഏറ്റുമുട്ടുന്നതും സൗഹദം പങ്കുവെക്കുന്നതുമൊക്കെ പതിവ് കാഴ്ചയാണ്. അവരില്‍ പലരും രാഷ്ട്രീയത്തില്‍ മാത്രമല്ല മറ്റുപല മേഖലകളിലും കഴിവുള്ളവരാണ്. മുന്‍ മന്ത്രിയും ലീഗില്‍ നിന്നുള്ള ഇപ്പോഴത്തെ നിയമസഭാ സമാജികനുമായ ഡോ.കെ.എം.മുനീറിന്റെ ചിത്രരചനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസ്സ് എം.എല്‍.എയായ അനില്‍ അക്കരയുടെ ചിത്രമാണ് മുനീര്‍ വരച്ചത്. ചിത്രം എം.എല്‍.എ അനില്‍ അക്കരെ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോക്കല്‍ ഫണ്ട് അക്കൗണ്ട് കമ്മിറ്റി മീറ്റിങ്ങിനിടെ വരച്ചു സമ്മാനിച്ചതാണ് ഈ ചിത്രമെന്ന് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. മീറ്റിങ്ങില്‍ ഇതാണല്ലെ എം.എല്‍.എമാരുടെ പരിപാടി, വെറുതെയല്ല പ്രതിപക്ഷത്തിരിക്കുന്നത് തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് കെ.എം മൂനീര്‍. തൃശൂരിലെ വടക്കാഞ്ചേരി മണ്‍ലത്തില്‍ നിന്നാണ് അനില്‍ അക്കര നിയമസഭയിലെത്തിയത്.