Home-bannerNationalNewsRECENT POSTS

കനത്തമഴയില്‍ അണക്കെട്ടു തകര്‍ന്നു,25 പേരെ കാണാതായി,മുംബൈയില്‍ കനത്ത നാശം വിതച്ച് മഴ തുടരുന്നു,

മുംബൈ:തുടര്‍ച്ചയായി അഞ്ചാം ദിവസവും കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 25 ഓളം പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 വീടുകള്‍ ഒഴുകിപ്പോയി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്.

വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. മുംബൈ താനെ പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഇന്നും പൊതു അവധിയാണ്. ഇന്നലെ പെയ്ത കനത്ത മഴയില്‍ 42 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, ദാദര്‍, സയണ്‍, ഘാഡ്‌കോപ്പര്‍, മലാഡ്, അന്ധേരി എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. മുംബൈയില്‍ 1500 ലേറെപേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. റണ്‍വെയില്‍ വെള്ളം കയറി മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ താറുമാറായിരുന്നു.ഇന്നലെ മലാഡില്‍ കെട്ടിടം ഇടിഞ്ഞു വീണ് 28 പേര്‍ മരിച്ചിരുന്നു. 78 പേര്‍ക്ക് പരുക്കേറ്റു.കാലപ്പഴക്കം ചെന്ന് പൊളിയാറായ ആയിരത്തിലധികം കെട്ടിടങ്ങള്‍ മുംബൈയില്‍ ഉള്ളതിനാല്‍ ജനങ്ങള്‍ ആശങ്കയോടെയാണ് കഴിയുന്നത്.

ഛത്രപതി ശിവശി വിമാനത്താവളത്തില്‍ നിന്നുള്ള 203 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.വിമാനത്താവളത്തിന്റെ റണ്‍വേ അടഞ്ഞു തന്നെ കിടക്കുകയാണ്.തിങ്കളാഴ്ച റണ്‍വേയില്‍ കുടുങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് മാറ്റുവാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. വ്യാഴാഴ്ചത്തോടെ വിമാനങ്ങള്‍ക്ക് വീണ്ടും സര്‍വ്വീസ് നടത്താനാകതുമെന്നാണ് പ്രതീക്ഷ.

സബര്‍ബന്‍ ട്രയിന്‍ ഗതാഗതം തടസമില്ലാതെ നടക്കുമെന്ന് പശ്ചിമ റെയില്‍വേ അറിയിച്ചു.എ.സി.ലോക്കല്‍ ട്രെയിനുകളടക്കമുള്ളവ നിശ്ചിത െൈടംബിള്‍ അനുസരിച്ച് ഓടും. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പലതിനും നഗരത്തിലേക്ക് എത്താന്‍ കഴിയാത്തതിനാല്‍ ഇവയുടെ സര്‍വ്വീല് പൂര്‍ണമായും പുനസ്ഥാപിയ്ക്കപ്പെട്ടിട്ടില്ല.

 

mUMBAI-Rains

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button