തൃശൂര്‍: രമ്യ ഹരിദാസ് എം.പിക്കു കാര്‍ വാങ്ങാന്‍ പിരിവ് നത്താനൊരുങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച് യുവനേതാക്കള്‍. തൃശൂരില്‍ ഡിസിസി പ്രസിഡന്റിനെ നിയോഗിക്കാത്തതിന്റെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍, അനില്‍ അക്കര എംഎല്‍എ എന്നിവര്‍ ഫേസ്ബുക്കിലൂടെ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നത്.
”ഞങ്ങള്‍ക്കു ഡിസിസി പ്രസിഡന്റിനെ വേണം. ഞങ്ങള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പിരിവെടുത്ത് പ്രസിഡന്റിനെ വയ്ക്കാന്‍ കഴിയില്ലല്ലോ. ബാക്കിയുള്ള ജില്ലാ ഭാരവാഹികള്‍ക്ക് ലോണ്‍ എടുത്തും വയ്ക്കാന്‍ കഴിയില്ല. ജില്ലയിലെ സംഘടനാ പ്രവര്‍ത്തനം ഒരുമാസം കഴിഞ്ഞിട്ടും അഴിഞ്ഞ മട്ടില്‍.” സുനില്‍ ലാലൂര്‍ പോസ്റ്റില്‍ കുറിച്ചു.
അനില്‍ അക്കര എംഎല്‍എയുടെ പോസ്റ്റ് ഇപ്രകാരമാണ്: ”തൃശൂരില്‍ ഡിസിസി പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ് മാസങ്ങള്‍ കഴിഞ്ഞു. ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്.”