ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് അറുപതാം വയസ്സില്‍ വിവാഹിതനായി. സ്വകാര്യ കമ്പനി ഉദ്യോഗസ്ഥയായ രവീന ഖുരാനയാണ് വധു. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.
യു.പി.എ സര്‍ക്കാരില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്നു മുകുള്‍ വാസ്നിക്. മഹരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയാണ് അദ്ദേഹം.
ഞായറാഴ്ചയായിരുന്നു വിവാഹം. രവീനയും വാസ്നിക്കും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. അശോക് ഗെഹ്ലോട്ട്, അഹമ്മദ് പട്ടേല്‍, അംബിക സോണി, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News