BusinessNationalNews

ആഗോള അതിസമ്പന്നൻമാരുടെ പട്ടികയിൽ പിന്നോട്ട് തള്ളപ്പെട്ട് മുകേഷ് അംബാനി

മുംബൈ ;പുതിയ ആഗോള അതി സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് മുകേഷ് അംബാനി. ഇന്ധന വിപണിയിൽ നേരിട്ട തിരിച്ചടിയാണ് റിലയൻസിന് ഓഹരി വിപണിയിൽ കനത്ത ആഘാതമായത്. റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി മൂല്യത്തിൽ ഇന്നലെ 8.5 ശതമാനത്തിന്റെ ഇടിവുണ്ടായി.

ഇത് ആർഐഎല്ലിന്റെ ഓഹരി മൂലധനത്തിൽ ഒരു ലക്ഷം കോടി രൂപയുടെ ഇടിവ് ഉണ്ടാക്കി. എന്നാൽ മഹാമാരിയുടെ കാലത്ത് വിപണിയിൽ നിന്ന് നേരിട്ട തിരിച്ചടിയാണ് ഇതിന് കാരണമായതെന്നും, അതിനാൽ തന്നെ ഇതൊരു താത്കാലിക പ്രതിഭാസം മാത്രമാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button