ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി മുകേഷ് അംബാനി

മുംബൈ : ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി മുകേഷ് അംബാനി.ബ്ലൂംസ്ബർഗ് തയ്യാറാക്കിയ പുതിയ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി പതിനൊന്നാം സ്ഥാനത്തെത്തി . 5.78 ലക്ഷം കോടിയാണ്(79.2 ബില്യൺ ഡോളർ) ആണ് അംബാനിയുടെ നിലവിലുള്ള മൊത്തം ആസ്തി.

ഒറാക്കിൾ കോർപറേഷന്റെ ലാറി എല്ലിസണേയും ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയായ ഫ്രാങ്കോയ്‌സ് ബെറ്റെൻകോർട് മെയെർസിനേയും മറികടന്നാണ് മുകേഷ് അംബാനി പതിനൊന്നാമത് എത്തിയത്. 78.4 ബില്യൺ ഡോളാണ് ലാറി എല്ലിസണിന്റെ മൊത്തം ആസ്തി. ഫ്രാങ്കോയ്‌സ് ബെറ്റെൻകോർട് മെയെർസിന്റേത് 72.2 ബില്യൺ ഡോളറും.

സ്‌പേസ് എക്‌സ് ഉടമ ഇലോൺ മസ്‌ക് 202 ബില്യൺ ഡോളറുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ജെഫ് ബെസോസ് 192 ബില്യണുമായി രണ്ടാം സ്ഥാനത്തും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് 133 ബില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.